ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഡിജെഎസ്

ബിജെപി നേതൃത്വത്തിന്റെ ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ചാണ് ഒറ്റക്ക് മത്സരിക്കാനുള്ള ബിഡിജെഎസിന്റെ തീരുമാനം - 2011 ല്‍ കേവലം 6062 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക്  ലഭിച്ചതെന്നും ബിഡിജെഎസ്‌
ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഡിജെഎസ്

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം. പത്തനംതിട്ട ബിഡിജെഎസ് ജില്ലാഭാരവാഹികളുടെ യോഗത്തിലാണ്  തീരുമാനമുണ്ടായത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ചഉഅ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി അഹോരാത്രം ബിഡിജെഎസ് നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ജില്ലയിലെ ഏറ്റവും കുടുതല്‍ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍ പിള്ളക്ക് നേടാനായതെന്നും ബിഡിജെഎസ് നേതാക്കള്‍ പറയുന്നു.

2011 ല്‍ കേവലം 6062 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് താമര ചിഹ്നത്തില്‍ ലഭിച്ചത്. 2016ല്‍ 42682 വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയത്. ബിഡിജെഎസിന്റെ  സംഘടനാ സംവിധാനം പൂര്‍ണ്ണമാകുന്നതിന് മുന്‍പ് കടന്നു വന്ന തെരെഞ്ഞെടുപ്പായിട്ടു കൂടി മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായകമായി. ഇതിന് മുഖ്യകാരണം വെഌള്ളാപ്പള്ളി നടേശന്‍ സമയോചിതമായ ഇടപെടലുകളാണെന്നും ബിഡിജെഎസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. തുടര്‍പ്രവര്‍ത്തനങ്ങളിലും എന്‍ഡിഎ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ബിജെപി താത്പര്യം കാണിച്ചില്ല.മുന്നണി എന്ന നിലയിലെ ഏകോപനമോ ,ധാരണകളോ പാലിക്കുന്നതില്‍ ആഖജ നേതൃത്വം അമ്പേ പരാജയമാണെന്നും യോഗം വിലയിരുത്തി. 

ബിജെപി നേതൃത്വത്തിന്റെ ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ചാണ് ഒറ്റക്ക് മത്സരിക്കാനുള്ള ബിഡിജെഎസിന്റെ തീരുമാനം. ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീധരന്‍പിള്ളയും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിഎസ് സുജാതയും,യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിസി വിഷ്ണുനാഥും രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com