തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. കൊച്ചുവേളി പൗണ്ട് കടവില്‍ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന ഡമ്പിങ് യാര്‍ഡിന് തീപിടിച്ചത്. നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് പൗണ്ട് കടവില്‍ സൂക്ഷിച്ചിരുന്നത്. കൂടാതെ, പൊലീസിന്റെ ഉപയോഗശ്യൂന്യമായ വാഹനങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു.
വൈകിട്ടോടെ കുറ്റിക്കാടിന് തീപിടിച്ച ശേഷം വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. ചാക്ക അടക്കമുള്ള സ്‌റ്റേഷനില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂനിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കി. നാശനഷ്ടത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ