'ദരിദ്ര രാഷ്ട്രീയ പ്രവര്‍ത്തകരോടുള്ള കേരളീയ മധ്യവര്‍ഗ്ഗത്തിന്റെ പുച്ഛമാണ് ഈ ചികിത്സാച്ചെലവ് വിവാദം'

മരുന്നും കണ്ണടച്ചില്ലും ഏത് ഇനം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്ക് വിട്ടുകൊടുകയാവും ഉചിതം. രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ അത് കൈപ്പിടിയില്‍ ആക്കരുത
'ദരിദ്ര രാഷ്ട്രീയ പ്രവര്‍ത്തകരോടുള്ള കേരളീയ മധ്യവര്‍ഗ്ഗത്തിന്റെ പുച്ഛമാണ് ഈ ചികിത്സാച്ചെലവ് വിവാദം'

കൊച്ചി: ദരിദ്ര രാഷ്ട്രീയ പ്രവര്‍ത്തകരോടുള്ള കേരളീയ മധ്യവര്‍ഗ്ഗത്തിന്റെ പുച്ഛമാണ് ഈ ചികിത്സാച്ചെലവ് വിവാദത്തിലൂടെ ഉദ്‌ഘോഷിക്കപ്പെടുന്നതെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. മരുന്നും കണ്ണടച്ചില്ലും ഏത് ഇനം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്ക് വിട്ടുകൊടുകയാവും ഉചിതം. രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ അത് കൈപ്പിടിയില്‍ ആക്കരുതെന്നും അശോകന്‍ പറഞ്ഞു.

കഞ്ഞിക്കും മരുന്നിനും വകയില്ലാത്ത പൊതുപ്രവര്‍ത്തകരെ (തേഞ്ഞ ചെരിപ്പുകാര്‍, ചെരിപ്പില്ലാത്തവര്‍) ഒരു ശല്യമായാണ് അതിസമ്പന്നരും കോര്‍പ്പറേറ്റുകളുമായ ജനപ്രതിനിധികള്‍ കാണുന്നത്. വിവിധ സഭകളിലെ സാമാജികര്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈയൊരു വര്‍ഗ്ഗ സംഘര്‍ഷത്തിന്റെ ഫലമാണ് പുതിയ ചികിത്സാച്ചെലവു വിവാദങ്ങള്‍.കോര്‍പ്പറേറ്റു ഫണ്ട് സ്വീകരിക്കുന്നത് ഒരു തെറ്റല്ലാതാവുകയും ഹുണ്ടിക പിരിവ് ('ബക്കറ്റ് പിരിവ്') അപഹസിക്കപ്പെടുകയും ചെയ്യുന്നതായും അശോകന്‍ ചരുവില്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

മരുന്നും കണ്ണടച്ചില്ലും ഏത് ഇനം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്ക് വിട്ടുകൊടുകയാവും ഉചിതം. രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ അത് കൈപ്പിടിയില്‍ ആക്കരുത്.

എന്തുകൊണ്ട് ഈയിടെയായി നിയമസഭാ/ലോകസഭാ സാമാജികരുടെ മെഡിക്കല്‍ റിഇംപേഴ്‌സ്‌മെന്റ് ബില്ലുകള്‍ വിവാദമാകുന്നു എന്നു പരിശോധിക്കണം. ചില്ലറ ചികിത്സാ സഹായവും ഈ 'നക്കാപ്പിച്ച' ശമ്പളവും അലവന്‍സും ബത്തയും ഒന്നും വേണ്ടാത്ത ഒരു വിഭാഗം പാര്‍ലിമെന്ററി അധികാര കേന്ദ്രങ്ങളില്‍ സാന്നിദ്ധ്യമുറപ്പിച്ചതായി അതു സൂചിപ്പിക്കുന്നു.

സ്വാതന്ത്ര്യലബ്ദിയെ തുടര്‍ന്ന കാലങ്ങളില്‍ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു വന്നവര്‍ ഭൂരിഭാഗവും നിര്‍ദ്ധനരായ രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നു. അവരില്‍ സമ്പന്ന കുടുംബങ്ങളില്‍ ജനിച്ചവരാകട്ടെ സമരങ്ങളില്‍ മുഴുകി എല്ലാ സമ്പത്തും തുലച്ച ഗതിയില്ലാത്തവര്‍. നിസ്വാര്‍ത്ഥ സേവനം വ്രതമായി കരുതിയ അവര്‍ നിയമാനുസൃതമായി കിട്ടുന്ന ചികിത്സാ ആനുകൂല്യങ്ങള്‍ വലിയ അവലംബമായി കരുതി.

എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സഭാസാമാജികരുടെ മേഖലയിലേക്ക് ഒരു പുതിയ വിഭാഗം കടന്നു വന്നിരിക്കുന്നു. അതിസമ്പന്നരും കോര്‍പ്പറേറ്റ് പ്രതിനിധികളുമാണ് അവര്‍. തെരഞ്ഞെടുപ്പു പ്രചാരണച്ചെലവുകള്‍ സ്വയം നിര്‍വ്വഹിക്കാന്‍ ശേഷിയുള്ളവര്‍. രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം വിലക്കു വാങ്ങുന്നവര്‍. അഭ്യര്‍ത്ഥനക്കൊപ്പം കറന്‍സി നോട്ടുകള്‍ വിതരണം ചെയ്ത് വോട്ടുകള്‍ വാങ്ങിയെടുക്കുകയാണ് അവര്‍ ചെയ്യുന്നത്. ലഭ്യമാവുന്ന അധികാരത്തെ സ്വന്തം ബിസിനസ്സിനായി ഉപയോഗിക്കുകയാണ് മുഖ്യ ലക്ഷ്യം. തെരഞ്ഞെടുപ്പിന് മുടക്കുന്ന പണം അഞ്ചു കൊല്ലം കൊണ്ടു തന്നെ നൂറിരട്ടിയായി തിരിച്ചെടുക്കാമെന്ന് അവര്‍ക്ക് വിശ്വാസമുണ്ട്. കിട്ടുന്ന നിസ്സാരമായ ചികിത്സാ സഹായമൊന്നും അവര്‍ക്ക് പ്രശ്‌നമല്ല.
കഞ്ഞിക്കും മരുന്നിനും വകയില്ലാത്ത പൊതുപ്രവര്‍ത്തകരെ (തേഞ്ഞ ചെരിപ്പുകാര്‍, ചെരിപ്പില്ലാത്തവര്‍) ഒരു ശല്യമായി അവര്‍ കാണുന്നു. 
വിവിധ സഭകളിലെ സാമാജികര്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈയൊരു വര്‍ഗ്ഗ സംഘര്‍ഷത്തിന്റെ ഫലമാണ് പുതിയ ചികിത്സാച്ചെലവു വിവാദങ്ങള്‍.

കോര്‍പ്പറേറ്റു ഫണ്ട് സ്വീകരിക്കുന്നത് ഒരു തെറ്റല്ലാതാവുകയും ഹുണ്ടിക പിരിവ് ('ബക്കറ്റ് പിരിവ്') അപഹസിക്കപ്പെടുകയും ചെയ്യുന്നു. ദരിദ്ര രാഷ്ട്രീയ പ്രവര്‍ത്തകരോടുള്ള കേരളീയ മധ്യവര്‍ഗ്ഗത്തിന്റെ പുച്ഛമാണ് ഈ ചികിത്സാച്ചെലവ് വിവാദത്തിലൂടെ ഉദ്‌ഘോഷിക്കപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com