സിപിഐയുമായി യോജിച്ചുപോകണമെന്നാണ് പാര്‍ട്ടി നിലപാട്; സിപിഎം ലക്ഷ്യമിടുന്നത് ഇടത്‌ഐക്യമെന്ന് കോടിയേരി

സിപിഐയുമായി യോജിച്ചുപോകണമെന്നാണ് പാര്‍ട്ടി നിലപാട്. സിപിഎം ലക്ഷ്യമിടുന്നത് ഇടതുഐക്യമാണെന്നും കോടിയേരി - ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച് മെന്റ് ആവശ്യപ്പെട്ട യെച്ചൂരിയുടെ നടപടിയില്‍ തെറ്റില്ല 
സിപിഐയുമായി യോജിച്ചുപോകണമെന്നാണ് പാര്‍ട്ടി നിലപാട്; സിപിഎം ലക്ഷ്യമിടുന്നത് ഇടത്‌ഐക്യമെന്ന് കോടിയേരി


തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ ഉയര്‍ന്ന രൂക്ഷവിമര്‍ശനത്തിനെതിരെ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐയുമായി യോജിച്ചുപോകണമെന്നാണ് പാര്‍ട്ടി നിലപാട്. സിപിഎം ലക്ഷ്യമിടുന്നത് ഇടതുഐക്യമാണെന്നും കോടിയേരി മറുപടി നല്‍കി. ചര്‍ച്ചയ്ക്ക് ശേഷം മറുപടി പറയുകയായിരുന്നു കോടിയേരി.

സമ്മേളനത്തില്‍ സിപിഎം ദേശീയ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും കോടിയേരി മറുപടി നല്‍കി. ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച് മെന്റ് ആവശ്യപ്പെട്ട യെച്ചൂരിയുടെ നടപടി തെറ്റല്ലെന്നും കോടിയേരി സമ്മേളനത്തില്‍ വ്യക്തമാക്കി. പൊലീസിനെതിരായി സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന പരാതികള്‍ പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും പിണറായി പറഞ്ഞു. 

യെച്ചൂരിയുടെ നീക്കം സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണെന്നും ഇപ്പോഴത്തെ ഇടപെടലിന് പിന്നില്‍ എംപി സ്ഥാനം കിട്ടാത്തതിലെ നിരാശയാണെന്നും കോണ്‍ഗ്രസ് ബന്ധത്തില്‍, 21 ആം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രത്യേക ലക്ഷ്യങ്ങളോടെയെന്നും പ്രതിനിധികള്‍ പറഞ്ഞിരുന്നു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി യെച്ചൂരി മുന്നിട്ടിറങ്ങിയത് പിണറായി വിജയനെ ലക്ഷ്യമിട്ടാണെന്നായിരുന്നു  പ്രതിനിധികളുടെ ആരോപണം ഉന്നയിച്ചിരുന്നു. നേമത്ത് നിന്നുള്ള പ്രതിനിധികളാണ് യെച്ചൂരിക്കെതിരെ രംഗത്തുവന്നത്. യെച്ചൂരിയുടെ മാത്രമല്ല, ചില പിബി അംഗങ്ങളുടെ നിലപാടും ഇക്കാര്യത്തില്‍ സംശയാസ്പദമാണ്. പിണറായി വിജയന്‍ അടക്കം കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇത് കേസിനെ ബാധിക്കുമെന്നും, കേരളത്തില്‍ നിന്നുള്ള നേതാക്കളെ പ്രതിരോധത്തിലാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com