വടയമ്പാടിയില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വനിതാ റിപ്പോര്‍ട്ടര്‍ക്ക് നേരെ സംഘ്പരിവാര്‍ ഭീഷണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2018 08:59 PM |
Last Updated: 05th February 2018 09:25 PM | A+A A- |

കൊച്ചി: വടയമ്പാടിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂ ഇന്ത്യന്‍ എക്സ്സ്പ്രസ്സ് റിപ്പോര്‍ട്ടര്‍ ഗോപികയെ എന്‍എസ്എസ് സംഘത്തിന്റെ തെറിവിളിയും ഭീഷണിയും. സംഭവുമായി ബന്ധപ്പെട്ട് വാര്‍ത്ത പത്രത്തില്‍ വന്നാല്‍ പിന്നെ ജീവനോടെ കാണില്ലെന്നായിരുന്നു സെക്രട്ടറിയുടയും പ്രസിഡന്റിന്റെയും ഭീഷണി.
വടയമ്പാടിയിലെ ജാതിമതില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഗോപിക. 'നീ ആരടി എന്താടി നിനക്കിവിടെ കാര്യം, നിന്നെ പലയിടങ്ങളിലും കണ്ടിട്ടുണ്ടല്ലോ, അമ്പലത്തിന്റെ അടുത്ത് നിനക്കെന്താണ് കാര്യം' എന്നിങ്ങനെ ആക്രോശിച്ചായിരുന്നു മൂന്നംഗസംഘം തട്ടിക്കയറിയത്. മാന്യമായി സംസാരിക്കണമെന്നും താന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടറാണെന്ന് പറഞ്ഞെങ്കിലും തന്നെ അപമാനിക്കുന്ന രീതിയിലായിരുന്നു അമ്പലക്കമ്മറ്റിക്കാര്‍ പെരുമാറിയത്. നിന്റെ ഐഡന്റിറ്റി കാര്‍ഡ് എടുക്കടി, ഇത് തന്നെയാണോ നിന്റെ പണി, എന്നിങ്ങനെയായിരുന്നു അമ്പലക്കമ്മറ്റിക്കാരുടെ പെരുമാറ്റം.
പത്തു മിനിറ്റിലധികം തന്നെ സംഘം ചേര്‍ന്ന് തടഞ്ഞു നിര്‍ത്തിതിനെ പിന്നാലെ ?ഗോപികയും ക്യാമറാമാന്‍ ഷിജിത്തിനെയും പൊലീസിന്റെ സഹായത്തോടെയാണ് മടങ്ങിയത്. സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം പോലും നടത്താന്‍ കഴിയാത്ത അവസ്ഥയാണ് വടയമ്പാടിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെയുള്ളവരെയാണ് ആര്‍എസ്എസ് പോലീസ് സംഘം തടഞ്ഞു വെക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.