സിഎംപി സിപിഐയില്‍ ലയിക്കില്ല; വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സിപി ജോണ്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2018 02:40 PM |
Last Updated: 05th February 2018 02:45 PM | A+A A- |

കൊച്ചി: സിഎംപി സിപിഐയില്‍ ലയിക്കാനുള്ള യാതൊരു നീക്കവും നടക്കുന്നില്ലെന്ന് സിഎംപി നേതാവ് സിപി ജോണ്‍. ഇത് സംബന്ധിച്ച് വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സിപി ജോണ്‍ പറഞ്ഞു.
സിഎംപിയിലെ ഒരു വിഭാഗം സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് പിന്നാലെ സിപി ജോണ്‍ വിഭാഗം സിപിഐയില്‍ ലയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സിപി ജോണ്‍. ഇത്തരത്തില്‍ നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നും സിഎംപി യുഡിഎഫിന്റെ ഭാഗമായി തുടരുമെന്നും സിപി ജോണ്‍ പ്രതികരിച്ചു