ചികില്‍സാ വിവാദത്തില്‍ മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ ഒളിയമ്പുമായി ചെറിയാന്‍ ഫിലിപ്പ്

 "45 വര്‍ഷമായി ഞാന്‍ ആയുര്‍വേദ ചികിത്സ നടത്തുന്നു. ഒരിടത്തും പണം കൊടുക്കേണ്ടി വന്നിട്ടില്ല. ജനങ്ങള്‍ തെരഞ്ഞെടുക്കാത്തതു കൊണ്ടാവാം".
ചികില്‍സാ വിവാദത്തില്‍ മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ ഒളിയമ്പുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : മന്ത്രിമാരായ കെ കെ ശൈലജ, തോമസ് ഐസക്ക്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ചികില്‍സാ, കണ്ണട വിവാദങ്ങള്‍ രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ മന്ത്രിമാരെയും സ്പീക്കറെയും പരോക്ഷമായി വിമര്‍ശിച്ച് ഇടതു സഹയാത്രകന്‍ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഒളിയമ്പെയ്തത്. 

" 45 വര്‍ഷമായി ഞാന്‍ ആയുര്‍വേദ ചികിത്സ നടത്തുന്നു. ഒരിടത്തും പണം കൊടുക്കേണ്ടി വന്നിട്ടില്ല. ജനങ്ങള്‍ തെരഞ്ഞെടുക്കാത്തതു കൊണ്ടാവാം". എന്നായിരുന്നു ഒരു വിമര്‍ശനം. "ഒരു വര്‍ഷത്തിനിടയില്‍ എന്റെ രണ്ടു കണ്ണുകളിലും തിമിര ശസ്ത്രക്രിയ നടത്തി. സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍. ചെലവ് 500 രൂപയില്‍ താഴെ". എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. 

എനിക്ക് വസ്ത്രം,ചെരുപ്പ്, കണ്ണട,വാച്ച് എന്നിവ തരുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ ആണ്. അവര്‍ക്കാര്‍ക്കും എന്നെകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com