ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടി ഇടപെടില്ല, കേസ് അയാള്‍ തീര്‍ത്തോളുമെന്ന് എസ് രാമചന്ദ്രന്‍ പിള്ള

കേസുണ്ടെങ്കില്‍ ബിനോയി തീര്‍ത്തുകൊള്ളും. കേസ് പാര്‍ട്ടിയോ നേതാക്കളോ ഇടപെട്ട ധന ഇടപാടല്ലെന്നും എസ്ആര്‍പി
ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടി ഇടപെടില്ല, കേസ് അയാള്‍ തീര്‍ത്തോളുമെന്ന് എസ് രാമചന്ദ്രന്‍ പിള്ള

കൊച്ചി : ബിനോയി കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസില്‍ സിപിഎം ഇടപെടില്ലെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കേസുണ്ടെങ്കില്‍ ബിനോയി തീര്‍ത്തുകൊള്ളും. കേസ് പാര്‍ട്ടിയോ നേതാക്കളോ ഇടപെട്ട ധന ഇടപാടല്ലെന്നും എസ്ആര്‍പി പറഞ്ഞു. 

ചെക്ക് കേസില്‍ ജാസ് ടൂറിസം കമ്പനി നല്‍കിയ പരാതിയില്‍ ദുബായ് കോടതി ബിനോയി കോടിയേരിക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ കോടിയേരിയെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. ദുബായി കമ്പനി ബിനോയിക്കെതിരെ സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. 

ബിനോയിക്ക് യാത്രാവിലക്ക് ഉള്ള കാര്യം ബിനോയിയുടെ സഹോദരന്‍ ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ പറയുന്ന പോലെ 13 കോടിയല്ല. ഒരു 72 ലക്ഷത്തിന്റെ കടമാണ് ഉള്ളത്. തങ്ങള്‍ നടത്തുന്ന ഇടപാടിലേക്ക് അച്ഛനെ വലിച്ചിഴക്കേണ്ട. അവന്‍ അവിടെ നിന്നോട്ടെ. ഇപ്പോള്‍ നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ലെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com