മകനെതിരായ വാര്‍ത്ത തെറ്റ് ; തെറ്റായ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഇ പി ജയരാജന്‍

ഇല്ലാത്ത കുറ്റത്തിന് പണം അടച്ച് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുകയാണ് മകന്‍ ചെയ്തതെന്ന് ഇ പി ജയരാജന്‍
മകനെതിരായ വാര്‍ത്ത തെറ്റ് ; തെറ്റായ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം : തന്റെ മകനെതിരെ പ്രതിപക്ഷം ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് ആരോപണം വാസ്തവവിരുദ്ധമാണെന്ന് മുന്‍മന്ത്രി ഇ പി ജയരാജന്‍. ഇല്ലാത്ത കുറ്റത്തിന് പണം അടച്ച് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുകയാണ് മകന്‍ ചെയ്തതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. മകനെതിരായ സാമ്പത്തിക ആരോപണത്തില്‍ നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കുകയായിരുന്നു ഇ പി ജയരാജന്‍.

എന്തു പറയാമെന്ന മാധ്യമ നിലപാട് ശരിയല്ല. അത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ മകന്റെ പേരു പോലും തെറ്റായാണ് നല്‍കിയത്. ഇത്തരത്തില്‍ നിരുത്തരവാദപരമായ ആരോപണം ഉന്നയിക്കരുത്. നേതാക്കളുടെ മക്കള്‍ക്ക് ഈ നാട്ടില്‍ ജീവിക്കാന്‍ പാടില്ലേയെന്നും ഇ പി ജയരാജന്‍ ചോദിച്ചു. 

ലോകകേരള സഭയുടെ മറവില്‍ കോടിയേരിയും മക്കളും നടത്തുന്നത് വന്‍ സാമ്പത്തിക തട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ഇ പി ജയരാജന്റെ മകന്‍ ജിതിനും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനും എതിരെ സാമ്പത്തിക ആരോപണങ്ങളില്‍ കേസുകള്‍ നിലവിലുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. 

ബാങ്ക് തട്ടിപ്പ് നടത്തിയതിന് വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ് സാമ്പത്തിക ആരോപണം ഉന്നയിച്ച് രംഗത്തുവരുന്നതെന്ന്, വിഷയം സഭയില്‍ ഉന്നയിച്ച അനില്‍ അക്കരയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ചന്തയില്‍ പറയുന്നതുപോലെ സഭയില്‍ സംസാരിക്കരുത്. ലോക കേരള സഭയെ വിവാദത്തിലേക്ക് വലിച്ചിഴക്കാനാണ് ശ്രമം. ചില കേന്ദ്രങ്ങള്‍ ഉണ്ടാക്കിയ വിവാദമാണ് ഇതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com