സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; പരാതിയുമായി അനില്‍ അക്കര എംഎല്‍എ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2018 09:47 PM |
Last Updated: 07th February 2018 09:47 PM | A+A A- |

തിരുവനന്തപുരം: അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അനില്‍ അക്കര എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കി. ഇന്നലെ തൃശ്ശൂര്‍ സ്വദേശിയായ ആബിദ് ആളൂരാണ് ഫേസ്ബുക്കില്‍ അനില്‍ അക്കരക്കെതിരെ പോസ്റ്റിട്ടത്.
പോസ്റ്റില്‍ തന്റെ ചിത്രത്തോടൊപ്പം ഒരു സ്ത്രീയുടെ ചിത്രവും ചേര്‍ത്ത് വെച്ചിട്ടുള്ളത് തനിക്ക്‌വ്യക്തിപരമായി പ്രയാസമുണ്ടാക്കിയതായി അനില്‍ അക്കര പരാതിയില്‍ പറയുന്നു. തനിക്ക് ഓഹരിയുള്ള അടാട്ട് ബാങ്കില്‍ താന്‍ യാതൊരു സാമ്പത്തിക ക്രമക്കേടും നടത്തിയിട്ടില്ലെന്നും ബാങ്കിന്റെ ഭരണ സമിതിയില്‍ ഒരു കാലത്തും പങ്കാളിയായിട്ടില്ലെന്നും അനില്‍ അക്കര പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിന് പിന്നില്‍ കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ഗൂഡാലോചനയാണെന്നും അനില്‍ അക്കര ആരോപിച്ചു.