ഇന്ത്യയില്‍ എത്തിയാല്‍ മാറഡോണയെ 'ജയിലിലാക്കും': ബോബി ചെമ്മണൂര്‍

ഇന്ത്യയില്‍ എത്തിയാല്‍ മാറഡോണയെ 'ജയിലിലാക്കും': ബോബി ചെമ്മണൂര്‍
ഇന്ത്യയില്‍ എത്തിയാല്‍ മാറഡോണയെ 'ജയിലിലാക്കും': ബോബി ചെമ്മണൂര്‍

ഹൈദരാബാദ്: ജയില്‍ അനുഭവം അറിയുന്നതിന് ഒരു ദിവസം ജയിലില്‍ കിടക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയോട് ആവശ്യപ്പെടുമെന്ന് പ്രമുഖ ജ്വല്ലര്‍ ബോബി ചെമ്മണൂര്‍. തെലങ്കാനയില്‍ ഒരു ദിവസത്തെ ജയില്‍ ജീവിതം അനുഭവിച്ചതിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് ബോബി ഇക്കാര്യം അറിയിച്ചത്.

തെലങ്കാന ജയില്‍ വകുപ്പിന്റെ ഫീല്‍ ദ ജയില്‍ പദ്ധതി അനുസരിച്ചാണ് ബോബി ഒരു ദിവസം ഹെറിറ്റേജ് ജയിലില്‍ ചെലവഴിച്ചത്. ജയില്‍ അനുഭവം അറിയുന്നതിന് ലക്ഷ്യമിട്ടാണ് തെലങ്കാന ജയില്‍ വകുപ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഹെറിറ്റേജ് ജയിലില്‍ ബോബിയുടെ ഒരു ദിവസത്തെ വാസം.

വലിയൊരു അനുഭവമാണ് ജയിലില്‍ ചെലവഴിച്ചതിലൂടെ ഉണ്ടായതെന്ന് ബോബി പറഞ്ഞു. ജയില്‍ വസ്ത്രമാണ് ധരിച്ചത്, അവര്‍ തന്ന ഭക്ഷണം കഴിക്കുകയും ചെയ്തു. തറയില്‍ കിടന്നായിരുന്നു ഉറക്കം. പുതയ്ക്കാനായി അധികൃതര്‍ പുതപ്പു തന്നിരുന്നു. കൊതുകു ശല്യം ഉണ്ടായിരുന്നതായും ബോബി ചെമ്മണൂര്‍ പറഞ്ഞു. 

ജയില്‍ അനുഭവം അറിയുന്നതിന് ഒരു ദിവസം തടവറയ്ക്കുള്ളില്‍ കഴിയാന്‍ ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയെ പ്രേരിപ്പിക്കും. മാറഡോണ ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ ഇതിനു വഴിയൊരുക്കുമെന്ന് ബോബി പറഞ്ഞു. ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാണ് മാറഡോണ.

ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാമ്പത്തിക സഹായം നല്‍കുമെന്നും ബോബി അറിയിച്ചു. ഉടന്‍ തന്നെ ഇക്കാര്യം     ഔദ്യോഗികമായി അറിയിക്കുമെന്നും ബോബി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com