കോടിയേരിയെ പിബിയില്‍ നിന്നും പുറത്താക്കണം; യെച്ചൂരിക്ക് ബെന്നി ബെഹന്നാന്റെ കത്ത് 

കോടിയേരി ബാലകൃഷ്ണനെ  പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാന്‍ യെച്ചൂരിക്ക് കത്തയച്ചു
കോടിയേരിയെ പിബിയില്‍ നിന്നും പുറത്താക്കണം; യെച്ചൂരിക്ക് ബെന്നി ബെഹന്നാന്റെ കത്ത് 

തിരുവനന്തപുരം: യു.എ.ഇയില്‍ വന്‍ സാമ്പത്തിക തട്ടിപ്പിലുള്‍പ്പെട്ട ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന പിതാവ് കോടിയേരി ബാലകൃഷ്ണനെ  പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.


ജാസ് കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്ക് ദുബായ് കോടതി ഫെബ്രുവരി ഒന്ന് മുതല്‍ ബിനോയിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കോടതി മുമ്പാകെ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബിനോയിയെ സംരക്ഷിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ എല്ലാപ്രസ്താവനകളും തെറ്റാണെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞുവെന്നും കത്തില്‍ ബെന്നി ബെഹന്നാന്‍ ചൂണ്ടികാണിക്കുന്നു. 

മകന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പും അതിന് പിതാവ് നല്‍കിയ സംരക്ഷണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ വലിയതോതിലുള്ള ആശയകുഴപ്പവും അവമതിപ്പും സൃഷ്ടിച്ചിരിക്കുകയാണ്. ഇതൊരു വലിയ വിവാദമായി മാറിയിരിക്കുന്നു. കേരളത്തില്‍ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്തു. ജനങ്ങളും വലിയ ആശയക്കുഴപ്പത്തിലാണ്. ഈ സാഹചര്യത്തില്‍ കോടിയേരിയെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്ത് മാതൃകാനടപടി സ്വീകരിക്കണമെന്നും യെച്ചൂരിക്ക് നല്‍കിയ കത്തില്‍ ബെന്നി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com