കണ്ണൂരില്‍ കോണ്‍ഗ്രസുകാരും സിപിഎമ്മിലേക്ക്
By സമകാലിക മലയാളം ഡെസ്്ക് | Published: 08th February 2018 02:26 PM |
Last Updated: 08th February 2018 02:35 PM | A+A A- |

കണ്ണൂര്‍: ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും സിപിഎമ്മിലേക്ക്. യു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം, കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി, മാധവറാവു സിന്ധ്യഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍, കെപിഎസ്ടിഎ സംസ്ഥാന കൗണ്‍സില്‍അംഗം തുടങ്ങിയ ചുമതകള്‍ നിര്‍വഹിച്ച് യുകെ ദിവാകരന്‍ മാസ്റ്ററാണ് സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
വര്‍ഗീയശക്തികളോട് പൊരുതാന്‍ കോണ്‍ഗ്രസിനെക്കൊണ്ട് കഴിയില്ലെന്നും നിരവധിയായ വിദ്യാഭ്യാസ വിഷയങ്ങളില്‍ മാനേജ്മെന്റുകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും യു കെ ദിവാകരന്‍ പറഞ്ഞു. ഇത്തരം നയങ്ങളുമായി തുര്‍ന്നുപോകാനാവില്ലെന്നും ഉറച്ച നിലപാട് കൈക്കൊള്ളുന്ന സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം ജില്ലാ സെക്രട്ടറി പി ജയരാജനുമായി സംസാരിച്ചു. എളയാവൂര്‍ ലോക്കല്‍കമ്മിറ്റി അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപകസംഘടനയായ കെപിഎസ്ടിഎയുടെ സംസ്ഥാനസമ്മേളനം ഇന്ന് കണ്ണൂരില്‍ തുടങ്ങാനിരിക്കെയാണ് യു കെ ദിവാകരന്‍ കോണ്‍ഗ്രസ് ബന്ധമാകെ ഉപേക്ഷിച്ചത്. പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിലെ അധ്യപകനാണ് യു കെ ദിവാകരന്‍.