കെഎസ്ആര്‍ടിസി പ്രതിസന്ധി: വീണ്ടും ആത്മഹത്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2018 01:53 PM |
Last Updated: 08th February 2018 02:56 PM | A+A A- |

ബത്തേരി: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും ആത്മഹത്യ. കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ആണ് ആത്മഹത്യ ചെയ്തത്. തലശ്ശേരി സ്വദേശി നടേശ് ബാബുവിനെയാണ് ബത്തേരിയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണം എന്ന നടേശ് ബാബുവിന്റെ മരണ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ ആറുമാസത്തെ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 63കാരിയായ തങ്കമ ആത്മഹത്യ ചെയ്തിരുന്നു. ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റില്‍ കെഎസ്ആര്‍ടിസിയില്‍
കുടിശ്ശിക വന്ന ശമ്പളവും പെന്‍ഷനും മാര്‍ച്ച് മാസത്തില്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.