അച്ഛന്‍ മരിച്ചത് പെന്‍ഷന്‍ മുടങ്ങിയ വിഷമത്തിലല്ല; വാര്‍ത്തകള്‍ നിഷേധിച്ച് മകന്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കിട്ടാതെ തിരുവനന്തപുരത്ത് മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസും ബന്ധുക്കളും.
അച്ഛന്‍ മരിച്ചത് പെന്‍ഷന്‍ മുടങ്ങിയ വിഷമത്തിലല്ല; വാര്‍ത്തകള്‍ നിഷേധിച്ച് മകന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കിട്ടാതെ തിരുവനന്തപുരത്ത് മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസും ബന്ധുക്കളും. കഴിഞ്ഞ ദിവമസാണ് നേമം സ്വദേശിയായ കരുണകാരന്‍ നാടാര്‍ ആത്മഹത്യ ചെയ്തത്. ഇന്ന് പെന്‍ഷന്‍ കുടിശ്ശിക കിട്ടാത്തതിനെ തുടര്‍ന്ന് ബത്തേരിയില്‍ മറ്റൊരു മുന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ നടേശ് ബാബു ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് കരുണാകരന്റെ ആത്മഹത്യ പെന്‍ഷന്‍ ലഭിക്കാത്തത് കൊണ്ടാണ് എന്ന തരത്തില്‍ പ്രചാരണമുണ്ടായത്. 

എന്നാല്‍ സാമ്പത്തികമായ് മുന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ കരുണാകരന്‍ നിരന്തമായി ശല്യം ചെയ്തിരുന്ന വാര്‍ധക്യ സഹചമായ രോഗം കാരണമാണ് ആത്മഹത്യ ചെയ്തത് എന്നാണ് നേമം പൊലീസില്‍ മകന്‍ നല്‍കിയ മൊഴി. 

കെഎസ്ആര്‍ടിസി മെക്കാനിക്കായി റിട്ടയര്‍ ചെയ്ത അച്ഛന്‍ കുറച്ചു നാളുകളായി വാര്‍ധക്യ സഹചമായ അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയിരുന്നു.ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് മകന്‍ മൊഴി നല്‍കിയതായി നേമം എസ്‌ഐ സമകാലിക മലയാളത്തോട് പറഞ്ഞു. അതേസമയം കരുണാകരന്റെ മക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. 

കരണുകാരന്റെയും നടേശ് ബാബുവിന്റെയും മരണങ്ങള്‍ കൂടിയായതോടെ കെഎസ്ആര്‍ടിസി പെന്‍ഷന്‍ ലഭിക്കാത്തത് കൊണ്ട് ആത്മഹത്യ ചെയ്തവരുടെ എണ്ണം മൂന്നായി എന്നാണ് പ്രചാരണം നടക്കുന്നിത്. നേരത്തെ ആറുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് തങ്കമ്മ എന്ന 63കാരി ആത്മഹത്യ ചെയ്തിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാത്രി എട്ടുമണിക്ക് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. 

കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടക്കുന്ന ശമ്പളവും പെന്‍ഷനും മാര്‍ച്ച് മാസത്തില്‍ കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com