കെ എം ജോസഫിന്റെ നിയമനം: കേന്ദ്രനിലപാട് ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തലെന്ന് സുധീരന്‍

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് വി.എം.സുധീരന്‍.
കെ എം ജോസഫിന്റെ നിയമനം: കേന്ദ്രനിലപാട് ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തലെന്ന് സുധീരന്‍

തിരുവനന്തപുരം:ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് വി.എം.സുധീരന്‍.സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അട്ടിമറിക്കാനുള്ള ഈ നീക്കം സ്വതന്ത്ര ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തലാണ്. ജുഡീഷ്യറിയിലും പിടിമുറുക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിതെന്ന് സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 ജനാധിപത്യ സംവിധാനത്തിന്റെ ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് നീതിപൂര്‍വ്വവും നിഷ്പക്ഷവും സ്വതന്ത്രവുമായ ജുഡീഷ്യറി അനിവാര്യമാണ്. അത് ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ ഗൂഢനീക്കം അപലപനീയമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ ജസ്റ്റിസ് കെ.എം. ജോസഫ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത് മോദി ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. അതിലുള്ള തരംതാണ പ്രതികാരമായിട്ടു മാത്രമേ ഇപ്പോഴത്തെ നീക്കത്തെ കാണാനാകൂ- സുധീരന്‍ ഓര്‍മ്മിപ്പിച്ചു.
 

വി എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യ വിശ്വാസികളെയാക്കെ ആശങ്കയിലാഴ്ത്തുന്നതാണ്.

സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം സ്വതന്ത്ര ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തലാണ്. ജുഡീഷ്യറിയിലും പിടിമുറുക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിത്.

ജനാധിപത്യ സംവിധാനത്തിന്റെ ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് നീതിപൂര്‍വ്വവും നിഷ്പക്ഷവും സ്വതന്ത്രവുമായ ജുഡീഷ്യറി അനിവാര്യമാണ്. അത് ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ ഗൂഢനീക്കം അപലപനീയമാണ്.

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത് മോഡി ഭരണകൂടത്തിനെതിരെയുള്ള കനത്ത തിരിച്ചടിയായിരുന്നു. അതിനെതിരെയുള്ള തരംതാണ പ്രതികാരമായിട്ടു മാത്രമേ മോഡി ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നീക്കത്തെ കാണാനാകൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com