കെഎസ്ആര്‍ടിസി ജീവനക്കാരന്‍ന്‍ വിഷം കഴിച്ച് മരിച്ചതില്‍ സര്‍ക്കാര്‍ തന്നെയാണ് ഒന്നാം പ്രതി: രമേശ് ചെന്നിത്തല

നാടിനെ നടുക്കിയ ഈ സംഭവങ്ങളില്‍ സര്‍ക്കാര്‍ തന്നെയാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാരന്‍ന്‍ വിഷം കഴിച്ച് മരിച്ചതില്‍ സര്‍ക്കാര്‍ തന്നെയാണ് ഒന്നാം പ്രതി: രമേശ് ചെന്നിത്തല

പെന്‍ഷന്‍ മുടങ്ങിയത് മൂലം കെഎസ്ആര്‍ടി സി ജീവനക്കാര്‍ കൂട്ടആത്മഹത്യ ചെയ്യുന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത പിണറായി സര്‍ക്കാരിന് നഷ്ടമായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാടിനെ നടുക്കിയ ഈ സംഭവങ്ങളില്‍ സര്‍ക്കാര്‍ തന്നെയാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു.

ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് തലശേരി സ്വദേശി നടേശ് ബാബു ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് തിരുവനന്തപുരം നേമത്ത് കരുണാകര നാടാര്‍ വിഷംകഴിച്ചു മരിച്ചത്. നേരത്തേ ആറുമാസത്തെ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 63കാരിയായ തങ്കമ്മ ആത്മഹത്യ ചെയ്തിരുന്നു. 

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പെന്‍ഷന്‍ മുടങ്ങിയത് മൂലം കെ എസ് ആര്‍ ടി സി ജീവനക്കാർ കൂട്ടആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ അധികാരത്തിൽ തുടരാനുള്ള ധാർമികത പിണറായി സർക്കാരിന് നഷ്ടമായിക്കഴിഞ്ഞു.

ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് തലശേരി സ്വദേശി നടേശ് ബാബു ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് തിരുവനന്തപുരം നേമത്ത് കരുണാകരനാടാർ വിഷംകഴിച്ചു മരിച്ചത്. നാടിനെ നടുക്കിയ ഈ സംഭവങ്ങളിൽ സര്‍ക്കാര്‍ തന്നെയാണ് ഒന്നാം പ്രതി. പെൻഷൻ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിന്റെ ഫലമായാണ് വിരമിച്ച ജീവനക്കാര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടി വന്നത്.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ പോലും അനുവദിക്കാതിരുന്ന സർക്കാർ,കണ്ണുതുറക്കാനും യോഗം വിളിക്കാനും ഒരു ദിവസം രണ്ടു മരണം സംഭവിക്കേണ്ടി വന്നു. ദിവസങ്ങള്‍ക്കുള്ളില്‍ കെ എസ് ആര്‍ ടി സി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പറഞ്ഞതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍ തയ്യാറല്ലന്നതിന്റെ സൂചനയാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവം.ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പലതവണ പ്രതിപക്ഷം ആവശ്യപ്പെട്ടും ചെവിക്കൊള്ളാതെ അത് സഹകരണ ബാങ്കുകളുടെ തലയില്‍ വച്ച് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമമാണ് ഈ ആത്മഹത്യക്ക് കാരണമായത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദിവസങ്ങൾ മാത്രം പെൻഷൻ വൈകിയാൽ സമരം ചെയ്തിരുന്ന ഇടതു പക്ഷം ഇപ്പോൾ മാസങ്ങൾ കുടിശിക വരുത്തുകയാണ്.മരുന്നും ഭക്ഷണവും വാങ്ങാൻ കാശില്ലാതെ വലയുന്ന പെൻഷൻകാരുടെ ജീവൻ സംരക്ഷിക്കാൻ പെൻഷൻ കുടിശിക ഉടനടി വിതരണം ചെയ്യണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com