കൊച്ചിയില്‍ വീണ്ടും ചൂരല്‍ പ്രയോഗിക്കുമെന്ന് ശിവസേന

കൊച്ചിയില്‍ വീണ്ടും ചൂരല്‍ പ്രയോഗിക്കുമെന്ന് ശിവസേന

കൊച്ചി മറൈന്‍ഡ്രൈവില്‍ സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായി ചൂരല്‍ പ്രയോഗിച്ചതിന് വീണ്ടും ചൂരല്‍ പ്രയോഗവുമായി രംഗത്ത് എത്തുമെന്ന് ശിവസേന 

കൊച്ചി: കൊച്ചി മറൈന്‍ഡ്രൈവില്‍ സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായി ചൂരല്‍ പ്രയോഗിച്ചതിന് പിന്നാലെ യാചക നിരോധന നിയമം നടപ്പാക്കിയില്ലെങ്കില്‍ ചൂരല്‍ പ്രയോഗവുമായി രംഗത്ത് എത്തുമെന്ന് ഭീഷണിയുമായി ശിവസേന. തട്ടിപ്പുകാരായിട്ടുള്ള യാചകരെയും സിഗ്നല്‍ ജംഗ്ഷനുകളിലുള്ള വഴിവാണിഭക്കാരെയും സമൂഹത്തില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ ശിവസൈനികര്‍ അതിന് മുന്‍കൈ എടുക്കേണ്ടിവരുമെന്നും ശിവസേന എറണാകുളം ജില്ലാ നേതൃത്വം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ നടപ്പാക്കിയില്ലെങ്കില്‍ ചൂരല്‍ പ്രയോഗത്തിലൂടെ നടപ്പാക്കേണ്ടി വരുമെന്ന് ബുധനാഴ്ച ചേര്‍ന്ന  യോഗത്തിലാണ് തീരുമാനമുണ്ടായത്. നേരത്തെ ശിവസേന മറൈന്‍ഡ്രൈവില്‍ ചൂരല്‍ പ്രയോഗം നടത്തിയത് വലിയ വിവാദമായിരുന്നു. സംഭവവത്തെ  തുടര്‍ന്ന് നിരവധി ശിവസേ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും നേരെയായിരുന്നു ചൂരല്‍ പ്രയോഗം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com