ഭീഷണി നേരിട്ടത് രാഷ്ട്രീയ അഴിമതിക്കാരില്‍ നിന്ന് ; അഴിമതി നടത്തുന്നവര്‍ക്ക് എതിര്‍ക്കുന്നവരുമായി ഒത്തുപോകാനാവില്ലെന്നും ജേക്കബ് തോമസ്

കള്ളനും കള്ളനെ പിടിക്കുന്നവനും തമ്മില്‍ അധിക കാലം സൗഹൃദം പറ്റില്ലെന്നും ജേക്കബ് തോമസ്
ഭീഷണി നേരിട്ടത് രാഷ്ട്രീയ അഴിമതിക്കാരില്‍ നിന്ന് ; അഴിമതി നടത്തുന്നവര്‍ക്ക് എതിര്‍ക്കുന്നവരുമായി ഒത്തുപോകാനാവില്ലെന്നും ജേക്കബ് തോമസ്


തിരുവനന്തപുരം : രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് ഭീഷണി ഉണ്ടായതെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതി നടത്തുന്നവര്‍ക്ക് അതിനെ എതിര്‍ക്കുന്നവരുമായി ഒത്തുപോകാനാവില്ല. കള്ളനും കള്ളനെ പിടിക്കുന്നവനും തമ്മില്‍ അധിക കാലം സൗഹൃദം പറ്റില്ലെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. 

അഴിമതി ഇല്ല എന്ന് വെറുതെ പറഞ്ഞാല്‍ പോര. അഴിമതിയില്ലെന്ന് സാധാരണക്കാര്‍ക്ക് കാണാന്‍ പറ്റണം. കോടതിയെ സമീപിച്ചത് അഴിമതിക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് സംരക്ഷണം കിട്ടുന്നതിന് വേണ്ടിയാണ്. കേരളത്തിലെ വിസില്‍ ബ്ലോവേഴ്‌സ് നയം പുനഃസ്ഥാപിക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. 

ജേക്കബ് തോമസ് അഴിമതിക്കെതിരായ വിസില്‍ ബ്ലോവറല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രത്യേക സംരക്ഷണം നല്‍കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രമക്കേടിനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ജേക്കബ് തോമസിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെയുളള വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരമുള്ള പരിരക്ഷ ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com