സിപിഎം ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ ബംഗാളിലെ അവസ്ഥ കേരളത്തിലും വരും: സിപിഐ
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 09th February 2018 08:59 AM |
Last Updated: 09th February 2018 08:59 AM | A+A A- |

മാനന്തവാടി: മുന്നണിയിലും ഭരണത്തിലും വല്യേട്ടന്‍ ചമയുന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ ഇടതുമുന്നണിക്ക് ബംഗാളിലെ അവസ്ഥ കേരളത്തിലും വരുമെന്ന് സിപിഐ. വയനാട് ജില്ലാ സമ്മേളനത്തിലാണ് സിപിഎമ്മിനെതിരെ സിപിഐ ആഞ്ഞടിച്ചത്.രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതു ചര്‍ച്ചയിലാണ് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മറന്നാണ് മന്ത്രിസഭയുടെ പോക്കെന്നും സിപിഐ കുറ്റപ്പെടുത്തി. മന്ത്രിമാരായ കെ. രാജു, പി. തിലോത്തമന്‍ എന്നിവരുടെ പ്രവര്‍ത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നു. ജില്ലയില്‍ നിന്നുള്ള രണ്ടു സിപിഎം എംഎല്‍എമാര്‍ എല്‍ഡിഎഫ് സംവിധാനത്തെ പാടേ അവഗണിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സമ്മേളനം കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമായി തുടരുന്ന പ്രദേശമാണ് മാനന്തവാടി.