കെഎസ്ആര്‍ടിസിക്ക് പിന്നാലെ കെഎസ്ഇബിയിലും പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്

കെഎസ്ആര്‍ടിസിക്ക് പിന്നാലെ കെഎസ്ഇബിയിലും പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്
കെഎസ്ആര്‍ടിസിക്ക് പിന്നാലെ കെഎസ്ഇബിയിലും പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പിന്നാലെ കെഎസ്ഇബിയിലും പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്. ഭാവിയില്‍ പ്രതിസന്ധി നേരിടാമെന്ന സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്ക് കത്ത് നല്‍കി. വൈദ്യൂതി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് കത്തിലെ സാരംശം. നിലവില്‍ കെഎസ്ഇബിയില്‍ പെന്‍ഷന്‍ മുടങ്ങിയിട്ടില്ല. എന്നാല്‍ വരുമാനം വര്‍ധിപ്പിച്ചില്ലായെങ്കില്‍ ഭാവിയില്‍ കടുത്ത പ്രതിസന്ധിയിലേക്ക് കെഎസ്ഇബി നീങ്ങുമെന്ന് കത്ത് മുന്നറിയിപ്പ് നല്‍കുന്നു.

2013 ല്‍ പെന്‍ഷന്‍ ഫണ്ട് രൂപികരിക്കാന്‍ ജീവനക്കാരും സര്‍ക്കാരും കെഎസ്ഇബിയും  ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചിരുന്നു. വര്‍ഷതോറും സര്‍ക്കാരും കെഎസ്ഇബിയും നിശ്ചിത തുക പെന്‍ഷന്‍ ഫണ്ടില്‍ അടയ്ക്കുന്ന തരത്തിലാണ് ഫണ്ട് വിഭാവനം ചെയ്തത്. എന്നാല്‍ അഞ്ചുവര്‍ഷമായി പെന്‍ഷന്‍ ഫണ്ടിലേക്ക് കെഎസ്ഇബി ഒരു രൂപ പോലും  അടച്ചിട്ടില്ലെന്നാണ് വിവരം. 

നിലവില്‍ വരുമാനത്തില്‍ നിന്നുമാണ് കെഎസ്ഇബി പെന്‍ഷന് പണം കണ്ടെത്തുന്നത്. ഈ രീതി പാടില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ നിരവധി തവണ കെഎസ്ഇബിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വരുമാനം ഉപയോഗിക്കാതെ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും തന്നെ പെന്‍ഷന്‍ നല്‍കണമെന്നും റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടെ ബോണ്ടിറക്കി കൊണ്ട് പണം കണ്ടെത്താനുളള നീക്കവും വിജയിച്ചില്ല. 

അതേസമയം നിലവില്‍ പെന്‍ഷന്‍ മുടങ്ങിയിട്ടില്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശക്തമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ഭാവിയില്‍ കെഎസ്ആര്‍ടിസി പോലെ കെഎസ്ഇബിയിലും പെന്‍ഷന്‍ വിതരണം പ്രതിസന്ധി നേരിട്ടേക്കാമെന്നാണ് ചെയര്‍മാന്റെ കത്ത് നല്‍കുന്ന സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com