പുലി കടിച്ചുകൊണ്ടുപോയ നാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

വാല്‍പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ നാലുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.
പുലി കടിച്ചുകൊണ്ടുപോയ നാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

അതിരപ്പിളളി: വാല്‍പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ നാലുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.വാല്‍പാറ നടുമല എസ്റ്റേറ്റിലെ ഷറഫലിയുടെയും സഫിയയുടെയും മകനായ  സൈദുല്ലയെയാണ് വ്യാഴാഴ്ച വൈകീട്ട് ആറോടെ പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. 


തുടര്‍ന്ന് രാത്രി 8.30 ഓടേയാണ് തല വേര്‍പെട്ട നിലയില്‍ 350 മീറ്റര്‍ മാറി കുട്ടിയുടെ മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെത്തിയത്. 

വീട്ടിന്റെ അടുക്കള വാതിലില്‍ നില്‍ക്കുന്ന കുട്ടിയെയായിരുന്നു പുലി പിടിച്ചത്. കുട്ടിയെ കുളിപ്പിച്ചശേഷം അമ്മ അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ആയുധമായെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരു വര്‍ഷം മുമ്പ് ജാര്‍ഖണ്ഡില്‍ നിന്ന് തേയിലത്തോട്ടത്തില്‍ ജോലിക്കായാണ് സൈദുല്ലയുടെ കുടുംബം വാല്‍പാറയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com