വീണ്ടും അഴിഞ്ഞാടി പൊലീസ്; ക്രൂരമര്‍ദ്ദനത്തില്‍ ഓട്ടോ ഡ്രൈവറുടെ കേള്‍വിശക്തി നഷ്ടമായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2018 04:29 PM |
Last Updated: 10th February 2018 04:29 PM | A+A A- |

കോഴിക്കോട്: മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറിയിട്ടും സംസ്ഥാനത്ത് പൊലീസ് മര്‍ദ്ദനത്തിന് കുറവില്ല. വടകര ചോമ്പാലയിലെ ഓട്ടോ ഡ്രൈവറെയാണ് ചോമ്പാല എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചത്. യാതൊരു കാരണവുമില്ലാതെയാണ് 57 കാരനായ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചത്.
സംഭവത്തെ പറ്റി സുബൈര്‍ പറയുന്നത് ഇങ്ങനെ: ഓട്ടോയില്‍ കയറിയ യുവതിയുമായി ഓട്ടം പോകവെ ഓട്ടോ മറ്റൊരു വണ്ടിയെ തട്ടിയിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയപ്പോള്‍ കാര്യങ്ങള്‍ ഒന്നും തന്നെ തിരക്കാതെ തന്റെ വണ്ടിയാണ് ഇടിച്ചിട്ടത് എ്ന്നു പറഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് സുബൈര്‍ കുഴഞ്ഞ് വീണെങ്കിലും എസ്‌ഐ മര്‍ദ്ദനം തുടരുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സഹപൊലീസുകാര്‍ അവശനിലയിലായ സുബൈറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച സുബൈറിനെ കേള്‍വി ശക്തിയുടെ 70 ശതമാനം നഷ്ടമായതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എസ്‌ഐക്കെതിരെ സുബൈര്‍ പരാതി നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയാണെന്നും സുബൈര്‍ പറയുന്നു. ഡ്യൂട്ടിയിലല്ലാത്ത സമയത്തായിരുന്നു മര്‍ദ്ദനമെന്നും പരാതിയുണ്ട്.