അങ്കമാലി: ഭൂമി ഇടപാട് വിവാദങ്ങളില്‍ പെട്ട സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണചുമതല മാറ്റം. സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് ഭരണചുമതല കൈമാറ്റം ചെയ്യുന്നതായി കര്‍ദിനാള്‍ ആലഞ്ചേരി സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും. സിനഡിന്റെ തീരുമാന പ്രകാരമാണ് ഭരമചുമതല കൈമാറുന്നത്.
സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കനോനിക സമിതി വിളിച്ചുകൂട്ടാമെന്നും അധ്യക്ഷത സ്ഥാനം വഹിക്കാമെന്നും സര്‍ക്കുലര്‍ പറയുന്നു. ഭൂമി ഇടപാടുകളെക്കുറിച്ച് പഠിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പ്രധാന കാര്യങ്ങള്‍ കര്‍ദിനാളിനെ അറിയിക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ