വിചാരിക്കാത്ത കാര്യം കുറ്റമായി ചുമത്തി, മറ്റാരോ ഇടപെട്ട് പ്രതിയാക്കി; കല്ലേറു കേസിലെ പ്രതി ഉമ്മന്‍ ചാണ്ടിയോട്

വിചാരിക്കാത്ത കാര്യം കുറ്റമായി ചുമത്തി, മറ്റാരോ ഇടപെട്ട് പ്രതിയാക്കി; കല്ലേറു കേസിലെ പ്രതി ഉമ്മന്‍ ചാണ്ടിയോട്
വിചാരിക്കാത്ത കാര്യം കുറ്റമായി ചുമത്തി, മറ്റാരോ ഇടപെട്ട് പ്രതിയാക്കി; കല്ലേറു കേസിലെ പ്രതി ഉമ്മന്‍ ചാണ്ടിയോട്

തലശ്ശേരി:  വിചാരിക്കാത്ത കാര്യമാണ് തനിക്കു മേല്‍ കുറ്റമായി ആരോപിക്കപ്പെട്ടതെന്ന്, മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ
കേസിലെ പ്രതി. തലശ്ശേരി ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ടാണ് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സിഒടി നസീര്‍ ഇക്കാര്യം അറിയിച്ചത്. 

അന്നു നടന്ന പ്രതിഷേധ പ്രകടനത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്ന് നസീര്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. എന്നാല്‍ വിചാരിക്കാത്ത കാര്യമാണ് തനിക്കു മേല്‍ കുറ്റമായി ആരോപിക്കപ്പെട്ടത്. മറ്റാരോ ഇടപെട്ടാണ് തന്നെ പ്രതിയാക്കിയത്. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ടു പറയാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഇതുവരെ നടന്നില്ലെന്ന് നസീര്‍ ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞു.

ഇക്കാര്യത്തില്‍ തനിക്കു പ്രയാസമൊന്നുമില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. പരാതിയൊന്നുമില്ല. പൊതുപ്രവര്‍ത്തകര്‍ക്കുണ്ടാവുന്ന അനുഭവം മാത്രമായാണ് ഇതിനെ കാണുന്നത്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2013 ഒക്ടോബര്‍ 27ന് കണ്ണൂരില്‍ സംസ്ഥാന പൊലീസ് മേളയുടെ സമാപനച്ചടങ്ങിനെത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടിക്കു നേരെ കല്ലേറുണ്ടായത്. സോളാര്‍ സമരവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയ്ക്കായിരുന്നു കല്ലേറ്. 

നേരത്തെ തലശ്ശേരി നഗരസഭാംഗമായിരുന്ന നസീര്‍ ഇപ്പോള്‍ സിപിഎം അംഗമല്ല. മൂന്നു വര്‍ഷം മുമ്പ് അംഗത്വം പുതുക്കാതെ പാര്‍ട്ടി വിടുകയായിരുന്നു. പാര്‍ട്ടി അംഗത്വം പുതുക്കുമ്പോള്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട കോളം പൂരിപ്പിക്കണമെന്ന നിബന്ധനയില്‍ പ്രതിഷേധിച്ചാണ് കാര്‍ഡ് പുതുക്കാതിരുന്നത് എന്ന് നസീര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com