ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പ്രത്യേക സഹകരണ സംഘങ്ങള്‍ രൂപീകരിക്കും: കടകംപള്ളി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിനായി പ്രത്യേക സഹകരണ സംഘം രൂപീകരിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തെ കയ്യടിയോടെയാണ് സഹകരണ കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്വീകരിച്ചത്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പ്രത്യേക സഹകരണ സംഘങ്ങള്‍ രൂപീകരിക്കും: കടകംപള്ളി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിനു പ്രത്യേക പരിഗണനയുമായി സഹകരണ പ്രസ്ഥാനം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന എട്ടാമത് സഹകരണ കോണ്‍ഗ്രസില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിന്റെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിന് ഇടതു മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

'സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിന് ഗ്രാന്റ് ഉള്‍പ്പടെയുള്ള ധനസഹായം സഹകരണ സംഘങ്ങള്‍ വഴി നല്‍കും. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിന് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും ഈ സഹകരണ സംഘങ്ങളിലൂടെ കഴിയുമെന്നും' കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സഹകരണ നിയമം അനുശാസിക്കുന്നത്ര അംഗങ്ങളെ ലഭ്യമാകുന്ന ജില്ലകളിലാകും ആദ്യഘട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുക. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിനായി പ്രത്യേക സഹകരണ സംഘം രൂപീകരിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തെ കയ്യടിയോടെയാണ് സഹകരണ കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com