'സ്വവര്‍ഗാനുരാഗിയായ' കുരീപ്പുഴയെ ബഹിഷ്‌കരിക്കണമെന്ന് ബിജെപി; ബൈക്ക് റാലി നടത്തി സ്വീകരിച്ച് ഡിവൈഎഫ്‌ഐ 

ബിജെപിയുടെ ബഹിഷ്‌കരണ ആഹ്വാനത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത് വരികയും കുരീപ്പുഴയെ ബൈക്ക് റാലി നടത്തി സ്വീകരിക്കുയും ചെയ്തു. 
'സ്വവര്‍ഗാനുരാഗിയായ' കുരീപ്പുഴയെ ബഹിഷ്‌കരിക്കണമെന്ന് ബിജെപി; ബൈക്ക് റാലി നടത്തി സ്വീകരിച്ച് ഡിവൈഎഫ്‌ഐ 

മാന്നനൂര്‍: വടയമ്പാടിയിലെ ജാതിമതിലെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ സംഘപരിവാറില്‍ നിന്ന് ആക്രമണം നേരിട്ട കവി കുരീപ്പുഴ ശ്രീകുമാറിനെ വീണ്ടും പരസ്യമായി അപമാനിച്ച് ബിജെപി. കുരീപ്പുഴ ശ്രീകുമാറിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി മാന്നനൂര്‍ ആണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. മാന്നനൂര്‍ സ്‌കൂളിലെ പൊതുപരിപാടി കുരീപ്പുഴയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കരുത് എന്ന് പറഞ്ഞാണ് ബിജെപി ബാനര്‍ സ്ഥാപിച്ചത്. എന്നാല്‍ ബിജെപിയുടെ ബഹിഷ്‌കരണ ആഹ്വാനത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത് വരികയും കുരീപ്പുഴയെ ബൈക്ക് റാലി നടത്തി സ്വീകരിക്കുയും ചെയ്തു. 

ലൈബ്രരറി കൗണ്‍സിലിന്റെ സാസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനാണ് കുരീപ്പുഴ എത്തിയതെന്നും ബിജെപി ശക്തിപ്രദേശമായ മാന്നനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുരീപ്പുഴയ്ക്ക് സംരക്ഷണം നല്‍കുകയായിരുന്നുവെന്നും എസ്എഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

ഹിന്ദു ദൈവങ്ങളേയും ഭാരതീയ സംസ്‌കാരത്തേയും അവഹേളിക്കുകയും മതസ്പര്‍ധ വളര്‍ത്തുകയും ചെയ്യുന്ന മയക്കു മരുന്നിനും മദ്യത്തിനും അടിമയായ കുരീപ്പുഴ ശ്രീകുമാര്‍ സ്വവര്‍ഗ്ഗ രതിക്കാരന്‍ എന്നാണ് ബാനറില്‍ പറഞ്ഞിരിക്കുന്നത്. 

പിഞ്ചോമന മക്കളുടെ മനസ്സില്‍ വിഷം കുത്തി വയ്ക്കാന്‍ വേണ്ടി മാന്നനൂരിന്റെ പവിത്രമായ മണ്ണില്‍ കാലുകുത്തുന്ന കുരീപ്പുഴ ശ്രീകുമാരിനെ ബഹിഷ്‌കരിക്കുക എന്നും ബാനറിലൂടെ ബിജെപി ആഹ്വനം ചെയ്തിട്ടുണ്ട്. 

ബാനറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു വന്നതോടെ ബാനര്‍ വച്ചത് തങ്ങള്‍ തന്നെയാണ് എന്നു പറഞ്ഞ് ഹിജെപി മാന്നനൂര്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് രംഗത്തു വരികയും ചെയ്തിട്ടുണ്ട്. മാന്നനൂര്‍ സ്‌ക്കൂളില്‍ കുരീപ്പുഴയെ പോലുള്ളവരെ കൊണ്ട് വന്ന് ഉദ്ഘാടനം ചെയ്തതിനാണ് ബി.ജെ.പി ഫ്‌ളക്‌സ് വെച്ചത് അതില്‍ കാലു കുത്താന്‍ സമ്മതിക്കില്ല എന്നൊന്നും എഴുതീട്ടില്ല പിഞ്ചു കുട്ടികള്‍ ഒരു മാസത്തോളം കാത്തിരുന്ന് നടത്തുന്ന പരിപാടിയായത് കൊണ്ടും അ സ്‌ക്കൂളിനെ നിലനിര്‍ത്തണമെന്നും ആഗ്രഹമുള്ളതു കൊണ്ടും തന്നെയാണ് കുരീപ്പുഴയെ പോലുള്ളവരെ തടഞ്ഞ് അത് പ്രശ്‌നമാക്കാഞ്ഞത് അല്ലാതെ ഉഥഎക യുടെ കുറച്ച് ബൈക്കുകളുടെയും അകമ്പടിയോടെ വന്നത് കൊണ്ട് പേടിച്ച് തടയാഞ്ഞതല്ല മാന്നനൂരിലെ സംഘപരിവാര്‍ പ്രസ്ഥാനം കുരീപ്പുഴയെ തടയണം എന്ന് വിചാരിച്ചിട്ടുണ്ടെങ്കില്‍ ഉഥഎഹ അല്ല ആര് എതിര്‍ത്താലും മാന്നനുരി ലെ ചുണക്കുട്ടികള്‍ തടഞ്ഞിരിക്കും ഹൈന്ദവ ദൈവങ്ങളെയും ഭാരതീയ സംസ്‌ക്കാരത്തെയും തള്ളിപറയുന്ന കുരീപ്പുഴ ശ്രീകുമാറിനെ കൊണ്ട് വന്നതിന്റെ പ്രതിഷേധവും സി പി എം ന്റ ആശയങ്ങള്‍ നടപ്പാക്കാനായി മാന്നനൂര്‍ സ്‌കൂളിനെ ഉപയോഗിക്കുന്നതിന്റെ പ്രതിഷേധവും മാന്നനൂരിലെ ബിജെപി നേത്യത്വം സ്‌കൂള്‍ അധികൃതരോട് പറയുകയും ചെയ്തു എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

നേരത്തെയും കുരീപ്പുഴയെ അപമാനിക്കുന്ന തരത്തില്‍ ബിജെപി വ്യാപക പ്രചാരണങ്ങള്‍ നടത്തിയിരുന്നു. പട്ടിയുടെ കഴുത്തില്‍ കുരീപ്പുഴയുടെ ചിത്രം തൂക്കി പ്രദര്‍ശിപ്പിച്ചത് വാര്‍ത്തയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com