മലപ്പുറത്ത് വന്‍ മയക്കുമരുന്നു വേട്ട; പിടികൂടിയത് അഞ്ചുകോടി രൂപയുടെ ലഹരി വസ്തുക്കള്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 12th February 2018 06:02 PM |
Last Updated: 12th February 2018 06:02 PM | A+A A- |

അക്കോട്: മലപ്പുറം അരിക്കോട് കോടികളുടെ മയക്കുമരുന്നു വേട്ട. എംഡിഎ ( മെഥിലൈന്‍ ഡൈയോക്‌സി അംഫെത്താമിന്‍) എന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം, ഇടുക്കി, കൊടെയ്ക്കനാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.
മുബൈയില്‍ നിന്നാണ് ലഹരി വസ്തു കൊണ്ടുവന്നത് എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഡിജെ പാര്‍ട്ടികള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ലഹരിമരുന്നാണ് ഇതെന്നാണ് പൊലീസ് പറയുന്നത്.