കോഴിക്കോട് : ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. സിപിഎം പുളിയഞ്ചേരി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയാണ് ആര്‍എസ്എസ് ആക്രമണം നടത്തിയത്. നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ കെ ടി സജീഷ് ഉള്‍പ്പെടെ ആറു പേര്‍ക്ക് വെട്ടേറ്റു.
കെ ടി എസ് വായനശാലയില്‍ ടി വി കണ്ടുകൊണ്ടിരിക്കുന്നവരെ മുഖം മൂടി അണിഞ്ഞെത്തിയ ആര്‍എസ്എസ് സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് കസറ്റഡിയില്‍ എടുത്തിട്ടൂണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ