കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുക ജുനൈദിന്റെ മാതാവിന് കൈമാറി കെ.പി രാമനുണ്ണി

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര തു​ക മു​സ്ലിം ആ​യ​തി​ന്‍റെ പേ​രി​ൽ കൊ​ല്ല​പ്പെ​ട്ട ജു​നൈ​ദി​ന്‍റെ മാ​താ​വി​നു ന​ൽ​കി കെ.​പി രാ​മ​നു​ണ്ണി.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുക ജുനൈദിന്റെ മാതാവിന് കൈമാറി കെ.പി രാമനുണ്ണി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര തു​ക മു​സ്ലിം ആ​യ​തി​ന്‍റെ പേ​രി​ൽ കൊ​ല്ല​പ്പെ​ട്ട ജു​നൈ​ദി​ന്‍റെ മാ​താ​വി​നു ന​ൽ​കി കെ.​പി രാ​മ​നു​ണ്ണി. വൈകീട്ട് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമാണ് തുക കൈമാറിയത്. ഒരു ലക്ഷം രൂപ പു​ര​സ്കാ​ര തു​ക​യി​ൽ​നി​ന്നു മൂ​ന്നു രൂ​പ മാ​ത്രം എ​ടു​ത്തി​ട്ട് ബാ​ക്കി തു​ക മു​ഴു​വ​ൻജു​നൈ​ദി​ന്‍റെ മാ​താ​വി​ന് കൈ​മാ​റു​കയായിരുന്നു.  അവാര്‍ഡ് തുക ജുനൈദ് ഖാന്റെ മാതാവിനു നല്‍കുമെന്ന് നേരത്തെ കെ.പി രാമനുണ്ണി വ്യക്തമാക്കിയിരുന്നു.

ത​ന്‍റെ ദൈ​വ​ത്തി​ന്‍റെ പു​സ്ത​കം എ​ന്ന കൃ​തി​യാ​ണു പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ദൈ​വ​ത്തി​ന്‍റെ പു​സ്ത​ക​ത്തി​ൽ പ്ര​വാ​ച​ക​നാ​യ മു​ഹ​മ്മ​ദ് ന​ബി കൃ​ഷ്ണ​നെ ഇ​ക്കാ എ​ന്നും കൃ​ഷ്ണ​ൻ തി​രി​ച്ചു മു​ത്തേ എ​ന്നു​മാ​ണ് വി​ളി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ങ്ങ​ൾ എ​ന്ന നി​ല​യി​ലാ​ണ് അ​വ​രെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ രാ​ജ്യ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ വെ​ച്ചു നോ​ക്കു​മ്പോൾ ഈ ​പു​സ്ത​ക​ത്തി​ന് ഒ​രു വ​ലി​യ രാ​ഷ്ട്രീ​യ ദൗ​ത്യം കൂ​ടി നി​ർ​വ​ഹി​ക്കാ​നു​ണ്ടെ​ന്നും രാ​മ​നു​ണ്ണി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം റംസാന്റെ തലേദിവസമാണ് ഡ​ൽ​ഹി-​മ​ഥു​ര ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ ജു​നൈ​ദ് എ​ന്ന പ​തി​നാ​റു​കാ​ര​ൻ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച​ത്. ഒ​രു സം​ഘം ആ​ളു​ക​ൾ മു​സ്ലീം എ​ന്നും ബീ​ഫ് ക​ഴി​ക്കു​ന്ന​വ​ർ എ​ന്നും ആ​ക്രോ​ശി​ച്ച് ജു​നൈ​ദി​നെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com