രാഹുല്‍ പശുപാലന്‍ സാഹിത്യോത്സവ വേദിയില്‍; അധിക്ഷേപ പ്രചാരണവുമായി സംഘപരിവാര്‍ 

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പ്രതിയായി അറസ്റ്റിലായ രാഹുല്‍ പശുപാലന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍  വേദി നല്‍കിയതിനെതിരെ അധിക്ഷേപ പോസ്റ്റുകളുമായി സംഘപരിവാര്‍
രാഹുല്‍ പശുപാലന്‍ സാഹിത്യോത്സവ വേദിയില്‍; അധിക്ഷേപ പ്രചാരണവുമായി സംഘപരിവാര്‍ 

കോഴിക്കോട്‌: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പ്രതിയായി അറസ്റ്റിലായ
രാഹുല്‍ പശുപാലന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍  വേദി നല്‍കിയതിനെതിരെ അധിക്ഷേപ പോസ്റ്റുകളുമായി സംഘപരിവാര്‍. ട്രൂ തിങ്കേഴ്‌സ് പോലുള്ള സംഘപരിവാര്‍ ഗ്രൂപ്പുകളിലാണ് അധിക്ഷേപ പ്രചാരണം നടക്കുന്നത്. കേട്ടാലറക്കുന്ന ഭാഷയിലാണ് രാഹുലിനെതിരെയും കെഎല്‍എഫിനെയും സംഘപരിവാര്‍ അധിക്ഷേപം നടത്തുന്നത്. 

ഇടതുപക്ഷത്തിന്റെ മാത്രം കുത്തകയാക്കി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ മാറ്റുന്നു എന്നാരോപിച്ച് നേരത്തെ സംഘപരിവാര്‍,ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. രാഹുല്‍ പശുപാലനെ സിപിഎം നേതാവാക്കി ചിത്രീകരിച്ചാണ് സംഘപരിവാര്‍ പ്രചാരണം നടത്തുന്നത്.

 പ്രമുഖ കൊച്ചുപുസ്തക എഴുത്തുകാരനും പെണ്‍വാണിഭക്കാരനുമായ രാഹുല്‍ പശുപാലന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എന്ന പോസ്റ്റാണ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. രാഹുലിന്റെ ഭാര്യ രശ്മിയേയും അപമാനിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. 

ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംഘപരിവാറിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദന് എതിരേയും നേരത്തെ ഇതേവിധത്തിലുള്ള സൈബര്‍ പ്രചാരണം നടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com