കപ്പല്‍ശാല അപകടം: മരിച്ച അഞ്ചു പേരും മലയാളികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2018 01:39 PM |
Last Updated: 13th February 2018 01:39 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി കപ്പല്‍ശാലയിലുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചു പേരും മലയാളികള്‍. കപ്പല്‍ ശാലയിലെ കരാര്‍ തൊഴിലാളികളായ പത്തനംതിട്ട സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്, ഏലൂര്‍ സ്വദേശി ഉണ്ണി, തുറവൂര്‍ സ്വദേശി ജയന്‍, മാലിപ്പുറം സ്വദേശി കണ്ണന്‍ എന്നിവരാണ് മരിച്ചത്.
അറ്റകുറ്റപ്പണിക്കു കൊണ്ടുവന്ന ഒഎന്‍ജിസി കപ്പലിന്റെ വെള്ളടാങ്കാണ് പൊട്ടിത്തെറിച്ചത്. വാതകച്ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് വിവരം. പതിനൊന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.