അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്: വിഎം സുധീരന്‍

ഊര്‍ജ്ജസ്വലനായ ഈ യുവാവിനെ സജീവ പ്രവര്‍ത്തനത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള സിപിഎം ഗൂഢനീക്കത്തിന്റെ ഭാഗമാണ് കൊലപാതകം എന്നും സുധീരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്: വിഎം സുധീരന്‍

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് സംസ്ഥാനത്ത് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വിഎംസുധീരന്‍. സിപിഎം അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ശുഹൈബ്. ഊര്‍ജ്ജസ്വലനായ ഈ യുവാവിനെ സജീവ പ്രവര്‍ത്തനത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള സിപിഎം ഗൂഢനീക്കത്തിന്റെ ഭാഗമാണ് കൊലപാതകം എന്നും സുധീരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഒരു ഭാഗത്ത് കേന്ദ്രം ഭരിക്കുന്ന ബിജെപി മറ്റൊരു ഭാഗത്ത് കേരളത്തിലെ മുഖ്യ ഭരണകക്ഷിയായ സിപിഎം ആളെ കൊല്ലാന്‍ ഇരുകൂട്ടരും മത്സരിക്കുകയാണ്. ഇക്കൂട്ടരുടെ ചോരക്കളിക്കെതിരെ സമാധാന കാംക്ഷികളായ മുഴുവന്‍ ജനങ്ങളും ഒന്നിക്കണം. ആഭ്യന്തരം കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സി.പി.എം അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എച്ച്.ഡി. ഷുഹൈബ്. ഊർജ്ജസ്വലനായ ഈ യുവാവിനെ സജീവ പ്രവർത്തനത്തിൽ നിന്നും ഇല്ലാതാക്കാനുള്ള സി.പി.എം. ഗൂഢനീക്കത്തിന്റെ ഭാഗമാണ് ക്രൂരമായ ഈ കൊലപാതകം.

സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ ശക്തിയായി അപലപിക്കുന്നു. അതിയായി പ്രതിഷേധിക്കുന്നു.

കേരളത്തിലെ ഭരണത്തിന് നേതൃത്വം കൊടുക്കുകയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നത്. ഒരു ഭാഗത്ത് കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പി. മറ്റൊരുഭാഗത്ത് കേരളത്തിലെ മുഖ്യ ഭരണകക്ഷിയായ സി.പി.എം. ആളെ കൊല്ലാൻ ഇരുകൂട്ടരും മത്സരിക്കുകയാണ്. ഇക്കൂട്ടരുടെ ചോരക്കളിക്കെതിരെ സമാധാന കാംക്ഷികളായ മുഴുവൻ ജനങ്ങളും ഒന്നിക്കണം. അക്രമകാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും കഴിയാത്ത ഭരണകക്ഷിയുടെ ആജ്ഞാനുവർത്തിയായ പോലീസ് സംവിധാനം തികച്ചും നിഷ്ക്രിയമാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയെങ്കിലും ആഭ്യന്തരവകുപ്പ് ഒഴിയണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com