മലയാളത്തിന്റെ കാവ്യസൗരഭത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ടാണ്ട്

ചങ്ങമ്പുഴയുടെ സംഗീതരുചിരമായ നാദവും, സാമൂഹിക നീതിക്ക് വേണ്ടി തിളച്ചുയരുന്ന മനുഷ്യരുടെ ശബ്ദത്തിന്റെ പെരുമ്പറയുമെന്നായിരുന്നു ഒ.എന്‍.വി കവിതകളെ ഉറൂബ് വിശേഷിപ്പിച്ചത്
മലയാളത്തിന്റെ കാവ്യസൗരഭത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ടാണ്ട്

മലയാളികളുടെ പ്രിയപ്പെട്ട കവി ഒ.എന്‍.വി. കുറുപ്പ് ഓര്‍മ്മയായിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. കാലമെത്ര കഴിഞ്ഞാലും സൗരഭം പോകാത്ത കാവ്യപുഷ്പങ്ങളെ മലയാളക്കരയ്ക്ക് സമ്മാനിച്ചാണ് ഒറ്റപ്ലാക്കന്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്ന ഒഎന്‍വി നമ്മെ വിട്ടുപോയത്. ചങ്ങമ്പുഴയുടെ സംഗീതരുചിരമായ നാദവും, സാമൂഹിക നീതിക്ക് വേണ്ടി തിളച്ചുയരുന്ന മനുഷ്യരുടെ ശബ്ദത്തിന്റെ പെരുമ്പറയുമെന്നായിരുന്നു ഒ.എന്‍.വി കവിതകളെ പ്രശസ്ത സാഹിത്യകാരന്‍ ഉറൂബ് വിശേഷിപ്പിച്ചത്. സാമൂഹ്യ വിപ്ലവത്തിന്റെ സംഗീതമെന്നായിരുന്നു ഒഎന്‍വി കവിതകളെ എന്‍വി കൃഷ്ണവാരിയര്‍ വിശേഷിപ്പിച്ചത്.  

1937 മെയ് 27ന് കൊല്ലം ചവറയില്‍ ജനിച്ച ഒഎന്‍വി 1949 മുതല്‍ ജീവീതാവസാനം വരെ സാഹിത്യ രംഗത്ത് സജീവമായി. വിദ്യാര്‍ഥി ആയിരിക്കുന്ന 15ാം വയസിലാണ് ആദ്യകവിതയായ 'മുന്നോട്ട്' എഴുതുന്നത്. 1949ല്‍ പുറത്തിറക്കിയ 'പൊരുതുന്ന സൗന്ദര്യം' ആണ് ഓഎന്‍വിയുടെ ആദ്യ കവിതാസമാഹാരം. കവിതകള്‍, നാടക ഗാനങ്ങള്‍, സിനിമാ ഗാനങ്ങള്‍ തുടങ്ങി മലയാള സാഹിത്യത്തില്‍ നിത്യശോഭ പടര്‍ത്തിയ എത്രയെത്ര കാവ്യപുഷ്പങ്ങളാണ് ഓഎന്‍വിയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തത്. ഒടുവില്‍ 2016 ഫെബ്രുവരി 13 ന് മലയാളികളെ ദുഃഖത്തിലാഴ്ത്തി കാവ്യധാര നിലച്ചു. ഓഎന്‍വിയുടെ ഓര്‍മ്മ ചിത്രങ്ങളിലൂടെ...

ഓഎന്‍വിയും ദേവരാജനും
ഓഎന്‍വിയും ദേവരാജനും
ഓഎന്‍വി എംടിക്കൊപ്പം
ഓഎന്‍വി എംടിക്കൊപ്പം
പത്മശ്രീ സ്വീകരിക്കുന്നു
പത്മശ്രീ സ്വീകരിക്കുന്നു
വയലാര്‍ , സാംബശിവന്‍, ഓഎന്‍വി
വയലാര്‍ , സാംബശിവന്‍, ഓഎന്‍വി
ഗുലാം അലിക്കൊപ്പം
ഗുലാം അലിക്കൊപ്പം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com