കോണ്‍ഗ്രസിന്റെ കൈകള്‍ ഇനി ശുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകും; ചെന്നിത്തല

കണ്ണൂരില്‍ വെട്ടേറ്റു മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 
കോണ്‍ഗ്രസിന്റെ കൈകള്‍ ഇനി ശുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകും; ചെന്നിത്തല

ണ്ണൂരില്‍ വെട്ടേറ്റു മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശുഹൈബിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഫെയ്‌സ്ബുക്കിലൂടെയാണ് ചെന്നിത്തസ ഇത് പറഞ്ഞത്. 

ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. വീടിന്റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് എന്നോട് പറഞ്ഞത്. ഉമ്മ റംലത്തിന്റെയും സഹോദരിമാരുടെയും കണ്ണീര്‍ കണ്ടുനില്‍ക്കാന്‍ പോലും കഴിയില്ല. ചായകുടിച്ചു കൊണ്ടിരിക്കെ ശുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകള്‍ ഇല്ലാതാക്കിയ ദുരന്തഭൂമിയും ഞങ്ങള്‍ സന്ദര്‍ശിച്ചു. നാട്ടുകാര്‍ക്കേറെ പ്രിയപ്പെട്ട ശുഹൈബിന്റെ മരണം വിതച്ച ഞെട്ടലില്‍ നിന്നും ആരും മുക്തരല്ല. കോണ്‍ഗ്രസിന്റെ ആയിരം കൈകള്‍ ഇനി ശുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകും. ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com