അതിരപ്പള്ളി: വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടിച്ചു. കുട്ടിയുടെ വീടിന്റെ സമീപത്ത് വനംവകുപ്പ് വെച്ച കൂട്ടിലാണ് കുടുങ്ങിയത്.
ഒരാഴ്ച്ച മുമ്പാണ് തോട്ടം തൊഴിലാളിയുടെ കുട്ടിയെ പുലി പിടിച്ചു കൊണ്ടു പോയി കൊലപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസവും പുലി സ്ഥലത്തെത്തിയെങ്കിലും കെണിയില്‍ വീണില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ