സുഹൈബ് വധം നാലുപേര്‍ പിടിയിലെന്ന് സൂചന
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2018 07:27 AM |
Last Updated: 15th February 2018 07:27 AM | A+A A- |

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിന്റെ കൊലപാതകത്തില്‍ നാല് പേര്‍ കസ്റ്റഡിയിലെന്ന് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുപറയുന്നില്ല. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11.30 ഓടെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
അതേസമയം ശുഹൈബ് വധക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഇന്നവസാനിപ്പിക്കും. എന്നാല്‍ ഇതേ ആവശ്യമുന്നയിച്ച് രാവിലെ 10 മണിക്ക് യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം ആരംഭിക്കും. കണ്ണവത്തെ ശ്യാമപ്രസാദ് വധത്തില്‍ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ മഹിളാ മോര്‍ച്ചയും സമരം തുടങ്ങും.