കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട; 13 തെരഞ്ഞെടുപ്പില്‍ ജയിച്ച ആളാണ് താനെന്ന്‌ കെഎം മാണി

കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് കേരളാ കോണ്‍ഗ്രസിന് വേണ്ട. പതിമൂന്ന് തെരഞ്ഞടുപ്പുകളില്‍ ജയിച്ച ആളാണ് താന്‍. 50 വര്‍ഷമായി പൊതുരംഗത്തുള്ള തന്നെ ജനങ്ങള്‍ക്കറിയാമെന്നും മാണി
കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട; 13 തെരഞ്ഞെടുപ്പില്‍ ജയിച്ച ആളാണ് താനെന്ന്‌ കെഎം മാണി

കോട്ടയം: എല്‍ഡിഎഫില്‍ മാണി ഗ്രൂപ്പിനോട് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങളുണ്ടാകില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നേടാന്‍ ആരുടെയും മധ്യസ്ഥ പ്രാര്‍ഥന ഇടതുപക്ഷത്തിന് ആവശ്യമില്ലെന്നുമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി. കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് കേരളാ കോണ്‍ഗ്രസിന് വേണ്ട. പതിമൂന്ന് തെരഞ്ഞടുപ്പുകളില്‍ ജയിച്ച ആളാണ് താന്‍. 50 വര്‍ഷമായി പൊതുരംഗത്തുള്ള തന്നെ ജനങ്ങള്‍ക്കറിയാമെന്നും മാണി കൂട്ടിച്ചേര്‍ത്തു.  

അഴിമതിക്കാരെ ഒപ്പം ചേര്‍ത്ത് മുന്നണിക്ക് നഷ്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐ കൂട്ടുനില്‍ക്കില്ല.യു.ഡി.എഫിലെ പ്രതികൂല സാഹചര്യങ്ങളില്‍പ്പെട്ടുഴലുന്ന കക്ഷിയെ സഹായിക്കേണ്ട ബാധ്യത എല്‍.ഡി.എഫിന് ഇല്ല. ഇടതുമുന്നണിയുടെ ജനകീയാടിത്തറ വര്‍ധിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സി.പി.ഐ.യാണ്. എം.പി.വീരേന്ദ്രകുമാറിന്റെ തിരിച്ചുവരവ് സ്വാഗതാര്‍ഹമാണ്. എന്നാല്‍, മുന്നണിയില്‍ എങ്ങനെയും കടന്ന് കൂടാനാണ് ചിലരുടെ ശ്രമം. അത് വേണ്ടെന്നുവയ്ക്കുന്നതാണ് അവര്‍ക്ക് ഉചിതം. ഇത്തരം ആളുകളെക്കുറിച്ച് മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഒരിക്കല്‍ പറഞ്ഞത് 'ഓനെ വിശ്വസിക്കരുത്' എന്നാണെന്നും കാനം പറഞ്ഞിരുന്നു

ചെറുക്കേണ്ടത് ആരെയാണെന്നത് കാലഘട്ടത്തിന് അനുസരിച്ച് തീരുമാനിക്കുന്നതിലാണ് കമ്യൂണിസ്റ്റുകാരന്റെ മികവ്. പിശകുണ്ടായപ്പോഴെല്ലാം തിരിച്ചടി ലഭിച്ചിട്ടുണ്ട്. സി.പി.ഐ. സ്വീകരിക്കുന്ന നിലപാടാണ് ശരിയുടെ പക്ഷമെന്ന് ജനം ചിന്തിക്കുന്നതിന് ആരും പരിഭവിച്ചിട്ടു കാര്യമില്ല.സി.പി.ഐ. ദുര്‍ബലമാണെന്ന തരത്തിലുള്ള പ്രചാരണത്തിന് ചില സ്‌നേഹിതന്‍മാര്‍ ശ്രമിക്കുന്നുണ്ട്. സി.പി.ഐ. ഒപ്പംചേര്‍ന്ന ശേഷമാണ് പല സുഹൃത്തുക്കളും സെക്രട്ടേറിയറ്റ് കണ്ടു തുടങ്ങിയതെന്നത് മറക്കരുതെന്നുമായിരുന്നു കാനത്തിന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com