മലക്കം മറിഞ്ഞ് മര്‍സൂഖി; ബിനോയ് കോടിയേരിക്ക് എതിരെയുള്ള കേസ് ഒത്തുതീര്‍പ്പായി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ പേരില്‍ ദുബൈയിലുണ്ടായിരുന്ന ചെക്ക് കേസ് ഒത്തുതീര്‍പ്പായി  
മലക്കം മറിഞ്ഞ് മര്‍സൂഖി; ബിനോയ് കോടിയേരിക്ക് എതിരെയുള്ള കേസ് ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ പേരില്‍ ദുബൈയിലുണ്ടായിരുന്ന ചെക്ക് കേസ് ഒത്തുതീര്‍പ്പായി.  ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കു നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്തു തീര്‍ത്തതോടെയാണു കേസ് അവസാനിച്ചത്. കാസര്‍കോടുള്ള ഒരു വ്യവസായിയാണ് കേസ് ഒതക്കി തീര്‍ക്കാന്‍ പണം നല്‍കിയത്. 

പണം കിട്ടിയതോടെ ബിനോയിക്ക് അനുകൂലമായി മര്‍സൂഖിയുടെ പ്രതികരണവും വന്നു. കേരളത്തിലെത്തിയത് വാര്‍ത്താ സമ്മേളനത്തിനല്ലെന്നും മര്‍സൂഖി വിവരിച്ചു. കേരളത്തില്‍ എല്ലാ വര്‍ഷവും എത്താറുണ്ടെന്നും കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണെന്നും മര്‍സൂഖി വിവരിച്ചു.

ചെക്കു കേസുകള്‍ ദുബായില്‍ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നും മര്‍സൂഖി പ്രതികരിച്ചു. ബിനോയ് നല്‍കാനുള്ള 1.72 കോടി രൂപ നല്‍കാന്‍ തയാറാണന്നു വ്യവസായ സുഹൃത്തുക്കള്‍ മര്‍സൂഖിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 

സാമ്പത്തിക തട്ടിപ്പുകേസില്‍ പെട്ട ബിനോയ് കോടിയേരിക്കു ദുബായ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ, ദുബായില്‍ കുടുങ്ങിയ ബിനോയ് കുരുക്കഴിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. 30 ലക്ഷം ദിര്‍ഹമാണു (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ല്‍ ബിനോയിക്കു നല്‍കിയതെന്നു പറയുന്നത്. ഇതില്‍, പത്തുലക്ഷം ദിര്‍ഹത്തിന്റെ, അതായത് 1.72 കോടിയോളം രൂപയുടെ കേസാണു യാത്രാവിലക്കിനു കാരണമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com