മുത്തങ്ങ സമരത്തെ ഒറ്റിയത് സംഘപരിവാര്‍, ജാനുവിന് അധികാരമോഹമെന്ന് ഗീതാനന്ദന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2018 10:31 AM |
Last Updated: 16th February 2018 10:32 AM | A+A A- |

കല്‍പ്പറ്റ: മുത്തങ്ങ സമരത്തെ ഒറ്റുകൊടുത്ത സംഘപരിവാര്‍ സംഘടനകളുമായുള്ള സി കെ ജാനുവിന്റെ ചങ്ങാത്തം അധികാര മോഹം കൊണ്ടാണെന്ന് ആദിവാസി ഗോത്രമഹാസഭാ കോഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍. മുത്തങ്ങ വെടിവയ്പ്പിന്റെ 15ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘപരിവാര്‍ ആദിവാസി സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള ജാനുവിന്റെ തീരുമാനം അധികാരമോഹം മാത്രമാണെന്ന് ഗീതാനന്ദന്‍ കുറ്റപ്പെടുത്തി.
മുത്തങ്ങസമരം നയിച്ച തന്നെയും ജാനുവിനെയും ഒറ്റിയത് പ്രാദേശിക ബിജെപി പ്രവര്‍ത്തകരായിരുന്നു. സമരത്തില്‍ അവര്‍ പങ്കെടുത്തിട്ടില്ല. അവരുടെ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള ജാനുവിന്റെ നീക്കം അധികാരമോഹമാണ്- ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പരഞ്ഞു.
മുത്തങ്ങ സമരത്തിന്റെ 15ാം വാര്‍ഷികത്തോടനുബന്ധിച്ച് 19, 20 തീയതികളില്‍ ബത്തേരിയില്‍ നടക്കുന്ന മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണസമ്മേളനവും സോണി സോറി ഉദ്ഘാടനം ചെയ്യുമെന്ന് ഗീതാനന്ദന്‍ അറിയിച്ചു.