കേരളത്തിലെ മാധ്യമങ്ങള്‍ ബിനോയ് കോടിയേരിക്കെതിരെ കുപ്രചാരണം നടത്തിയെന്ന് മര്‍സൂഖി; കേസ് ഒത്തുതീര്‍പ്പാക്കിയത് രണ്ട് പ്രവാസി വ്യാവസായികള്‍

ചെക്ക് കേസുകള്‍ യുഎഇയില്‍ സാധാരണ സംഭവമാണെന്നും മര്‍സൂഖി 
കേരളത്തിലെ മാധ്യമങ്ങള്‍ ബിനോയ് കോടിയേരിക്കെതിരെ കുപ്രചാരണം നടത്തിയെന്ന് മര്‍സൂഖി; കേസ് ഒത്തുതീര്‍പ്പാക്കിയത് രണ്ട് പ്രവാസി വ്യാവസായികള്‍

ദുബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിര ദുബൈയിലുണ്ടായിരുന്ന ചെക്ക് കേസ് ഒത്തു  തീര്‍പ്പായത് യുഎഇയിലുള്ള രണ്ട് പ്രവാസി വ്യവസായികളുടെ മധ്യസ്ഥതയിലെന്ന് സൂചന. ജാസ് ടൂറിസം ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ള തുക പണമായി തന്നെ നല്‍കുമെന്ന് ഇവര്‍ ഉറപ്പു നല്‍കിയതോടെയാണ് കേസ് ഒത്തുതീര്‍പ്പായത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 

പണം നല്‍കിയാലും പിന്നെയും കേസുമായി മര്‍സൂഖി വരുമോ എന്ന സംശയത്തെത്തുടര്‍ന്നാണ് മധ്യസ്ഥരുടെ ഇടപെടല്‍ ഉണ്ടായതെന്നാണ് സൂചന. മധ്യസ്ഥര്‍ നല്‍കുന്ന പണം ഉടനേതന്നെ ബിനോയ് തിരികെ നല്‍കുമെന്നും അറിയുന്നു. എന്നാല്‍ പണമൊന്നും നല്‍കാതെയാണ് കേസ് ഒത്തുതീര്‍പ്പാകുന്നത് എന്നാണ് ബിനോയ് കോടിയേരി അവകാശപ്പെടുന്നത്. 

ബിനോയിക്ക് എതിരെയുള്ള കേസ് പിന്‍വലിച്ചതായി മര്‍സൂഖി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബിനോയിക്ക് എതിരെ കേരളത്തിലെ മാധ്യമങ്ങള്‍ കുപ്രചാരണങ്ങള്‍ നടത്തിയെന്നും മര്‍സൂഖി കൈരളി പീപ്പിളിന്  നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ചെക്ക് കേസുകള്‍ യുഎഇയില്‍ സാധാരണ സംഭവമാണെന്നും മര്‍സൂഖി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com