ഗൗരിയുടെ ആത്മഹത്യ; ട്രിനിറ്റി സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ; മാനേജ്‌മെന്റ് അപമാനിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്‌കൂള്‍ അധികൃതരുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനെ ആക്ഷേപിക്കുന്ന തരത്തിലുള്ളതാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത് 
ഗൗരിയുടെ ആത്മഹത്യ; ട്രിനിറ്റി സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ; മാനേജ്‌മെന്റ് അപമാനിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ്

കൊല്ലം:   ഗൗരി നേഘയുടെ ആത്മഹത്യ സംബന്ധിച്ച പ്രശ്‌നത്തില്‍ കൊല്ലം ട്രിനിറ്റി ലെയിസിയം സ്‌കൂളിന്റെ അംഗീകാരം അടുത്ത അധ്യായന വര്‍ഷം മുതല്‍ റദ്ദാക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ശുപാര്‍ശ കത്ത് വെള്ളിയാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ലഭിക്കും. സംഭവം സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും സ്‌കൂള്‍ അധികൃതരുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനെ ആക്ഷേപിക്കുന്ന തരത്തിലുള്ളതാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റിനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കത്തയച്ചിട്ടുണ്ട്. 

ഗൗരിയുടെ മരണത്തിന് ഉത്തരവാദികള്‍ എന്ന നിലയില്‍ കേസ് നിലവിലുള്ള അധ്യാപികമാരെ ജാമ്യത്തിലിറങ്ങിയ ശേഷം ആഘോഷപൂര്‍വം തിരികെ സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. പ്രതികളായ അധ്യാപികമാരെ സ്‌കൂളില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന ധാരണയിലാണ് ഗൗരിയുടെ മരണത്തിന് ശേഷം അടച്ചിട്ട സ്‌കൂള്‍ വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഈ ധാരണ തെറ്റിക്കും വിധമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പെരുമാറിയത്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു. 

ഇതിന് സ്‌കൂള്‍ മാനേജരും കൊല്ലം ബിഷപ്പുമായ സ്റ്റാന്‍ലി റോമന്‍ നല്‍കിയ വിശദീകരണം വിദ്യാഭ്യാസ വകുപ്പിനെ അവഹേളിക്കുന്ന തരത്തിലായിരുന്നു. സ്വകാര്യ അണ്‍-എയ്ഡഡ് സ്‌കൂളുകളുടെ നയപരമയാ കാര്യങ്ങളില്‍ ഇടപെടാന്‍ വിദ്യാഭ്യാസ വകുപ്പിന് അധികാരമില്ല എന്നായിരുന്നു മാനേജരുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com