ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പിസി വിഷ്ണുനാഥ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് പിസി വിഷ്ണുനാഥ്. കര്‍ണാടക തെരഞ്ഞടുപ്പിന്റെ ചുമതലയുള്ള സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന തീരുമാനം 
ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് പിസി വിഷ്ണുനാഥ്. കര്‍ണാടക തെരഞ്ഞടുപ്പിന്റെ ചുമതലയുള്ള സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് വിഷ്ണുനാഥ് കെപിസിസിയെ അറിയിച്ചത്. ചെങ്ങന്നൂരില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു

ദേശീയ തലത്തില്‍ കര്‍ണാടക തെരഞ്ഞടുപ്പ് കോണ്‍ഗ്രസിന് ഏറെ പ്രാധാന്യമുള്ളതാണ്. ഈ  സാഹചര്യത്തില്‍ ഐഐസിസിസി സെക്രട്ടറി എന്ന നിലയില്‍ തനിക്ക് രാഹുല്‍ ഗാന്ധി തന്ന ചുമതല കര്‍ണാടകയുടെതാണ്. കഴിഞ്ഞ 11 മാസമായി താന്‍ അവിടെ പ്രവര്‍ത്തിക്കുകയാണ്. വീണ്ടും ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ തനിക്ക് പകരം ഒരു പുതിയ ആളെ  കണ്ടെത്തണം. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മാറിനില്‍ക്കുന്നത് നല്ലതല്ല. അതുകൊണ്ടാണ് മത്സരരംഗത്ത് നിന്ന് പിന്‍മാറുന്നതെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

കെകെ രാമചന്ദ്രന്‍ നായരുടെ അകാല നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞടുപ്പ് വേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ താന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് എല്ലാ നേതക്കാളും താതപര്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കാനുണ്ടാവില്ലെന്ന് താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ദാരിദ്യവമില്ല. ചെങ്ങന്നൂരില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കും.ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ആരെ നിര്‍ത്തിയാലും ഇത്തവണ ജയിക്കും. അത്രമേല്‍ ജനവിരുദ്ധമായാണ് പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കുന്നത്.കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പും ചെങ്ങന്നൂരിലും ഒരേ സമയത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ കൂടുതല്‍ സമയം കര്‍ണാടകത്തിലായിരിക്കുമെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com