പിണറായി ഭരണത്തില്‍ ഗര്‍ഭസ്ഥശിശുവിന് പോലും രക്ഷയില്ലെന്ന് ഉമ്മന്‍ചാണ്ടി

ശൂഹൈബിന്റെ കൊലപാതകം താലിബാന്‍ മോഡലിലാണ് സിപിഎം നടപ്പിലാക്കിയത്. കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ അവസരമൊരുക്കിയ ശേഷം സിപിഎം കൊടുക്കുന്ന പ്രതികളെ പിടിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്
പിണറായി ഭരണത്തില്‍ ഗര്‍ഭസ്ഥശിശുവിന് പോലും രക്ഷയില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ഭയപ്പെടുത്തുന്നെന്ന് ഉമ്മന്‍ചാണ്ടി. ശൂഹൈബിന്റെ കൊലപാതകം താലിബാന്‍ മോഡലിലാണ് സിപിഎം നടപ്പിലാക്കിയത്. കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ അവസരമൊരുക്കിയ ശേഷം സിപിഎം കൊടുക്കുന്ന പ്രതികളെ പിടിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊലപാതകം നടന്നിട്ട് 4 ദിവസം കഴിഞ്ഞു. എന്നിട്ടും പ്രതികളെ പിടികൂടാത്തത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിവരം ലഭിച്ചിട്ടും പ്രതികള്‍ രക്ഷപ്പെട്ട വാഹനത്തെകുറിച്ച് അന്വേഷിക്കാന്‍ മണിക്കൂറുകള്‍ കഴിഞ്ഞു. ജില്ലയില്‍ ശരിയായ പരിശാധന യഥാസമയം നടത്തിയിരുന്നെങ്കില്‍ പ്രതികളെ പിടികൂടാനാകുമായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് 22 പേരാണ് കൊല്ലപ്പെട്ടത്. കണ്ണൂരില്‍ മാത്രം പത്തുപേരാണ് കൊല്ലപ്പെട്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന് പോലും രക്ഷയില്ലാതായി. പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണം കൈവിട്ടുപോയോ എന്നുപോലും സംശയിക്കുന്നതായും സിനിമാപാട്ട് സംബന്ധിച്ച പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലയില്‍ സ്വന്തം പാര്‍്ട്ടിക്കാരാല്‍ ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടിട്ടുംപോലും മുഖ്യമന്ത്രി നിശബ്ദത ഭയപ്പെടുത്തുന്നു. ആഭ്യന്തര വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ ധാര്‍മ്മികമായി അവകാശമില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം.ഒരു സംഘട്ടനത്തിലല്ല സുഹൈബ് മരിച്ചത്. ഇതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഈ ഗൂഡാലോചനയെല്ലാം പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ഇത് വ്യക്തമാക്കുന്നത് പൊലീസിന്റെ അധികാരം ഡിജിപിയില്‍ അല്ലെന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് അതീവവഗൗരവമായിട്ടാണ് ഇക്കാര്യം കാണുന്നതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com