നഴ്‌സുമാരുടെ സമരം തീര്‍ക്കണം; മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്‌

സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചികിത്സാ രംഗത്ത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കും.
നഴ്‌സുമാരുടെ സമരം തീര്‍ക്കണം; മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്‌

ഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിഎം സുധീരന്റെ കത്ത്. സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചികിത്സാ രംഗത്ത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കും. അത്തരത്തിലൊരു സാഹചര്യം ഒഴിവാക്കുന്നതിന് എത്രയും വേഗത്തില്‍ തന്നെ ഒത്തുതീര്‍പ്പിന് വഴിയൊരുക്കുന്നതിന് മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

നേഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചികിത്സാ രംഗത്ത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കും
അത്തരത്തിലൊരു സാഹചര്യം ഒഴിവാക്കുന്നതിന് എത്രയും വേഗത്തില്‍ തന്നെ ഒത്തുതീര്‍പ്പിന് വഴിയൊരുക്കുന്നതിന് മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
സ്‌നേഹപൂര്‍വ്വം,

വി എം സുധീരന്‍

ശ്രീ. പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com