കോട്ടക്കല്‍: സിപിഐ സംസ്ഥാന സമ്മേളനത്തിലും ഒരു അഡാറ് ലവ തരംഗം. മാര്‍ച്ച് 1,2,3,4 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് എഐഎസ്എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ഫഌക്‌സിലാണ് ഒരു അഡാറ് ലവ് നായിക പ്രിയ പ്രകാശ് വാര്യര്‍ ഇടം പിടിച്ചിരിക്കുന്നത്. മാണിക്ക മലരായ പൂവിയിലെ കണ്ണിറുക്കല്‍ രംഗമാണ് ഫഌക്‌സില്‍ ചിത്രീകരിച്ചിരിക്കുന്നത്.
സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനായി വര്‍ഗ-ബഹുജന സംഘടനകള്‍ വ്യത്യസ്തമായ ഫഌക്‌സുകള്‍ വയ്ക്കണം എന്നായിരുന്നു സിപിഐ മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. വളാഞ്ചേരി വലിയകുന്നിലാണ് ഫഌക്‌സ് സ്ഥാപിച്ചിരിക്കുന്നത്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് സിപിഐ സംസ്ഥാന സമ്മേളനം എന്നും എഴുതിയിരിക്കുന്നത്. പ്രിയയുടെ ചിത്രത്തിന് പിന്നില്‍ ഒരു സ്‌കൂള്‍ ക്ലാസ് മുറിയുടെ ചിത്രവും അവ്യക്തമായി കൊടുത്തിട്ടുണ്ട്.
സിനിമയിലെ ഗാനത്തെച്ചൊല്ലി വിവാദമുണ്ടാക്കുന്ന മത മൗലികവാദികള്‍ക്കുള്ള മറുപടിയാണ് ഫഌക്‌സ് എന്നാണ് സിപിഐ മണ്ഡലം സെക്രട്ടറി അഷ്‌റഫ് കാളിയത്ത് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ