പ്രത്യക്ഷ രക്ഷ ദൈവസഭയുടെ ആസ്ഥാനത്ത് വെടിപ്പുരയില്‍ പൊട്ടിത്തെറി; ഒരു മരണം; നിരവധിപേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 17th February 2018 10:45 AM |
Last Updated: 17th February 2018 11:34 AM | A+A A- |

പത്തനംതിട്ട: ഇരവിപേരൂല്‍ പ്രത്യക്ഷ രക്ഷ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ് എന്നറിയുന്നു.
വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്ക് പറ്റിയവരെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകനായ കുമാരഗുരുദേവന്റെ ജന്മദിനാഘോഷങ്ങള്‍ നടന്നുവരികയായിരുന്നു ഇവിടെ. ആചാരത്തിന്റെ ഭാഗമായി ചെറിയതോതില്‍ വെടിക്കെട്ട് വഴിപാട് നടത്താറുണ്ട്. വെടിമരുന്നു സൂക്ഷിക്കുന്ന വെടിപ്പുരയ്ക്ക് തീപിടിച്ച് വലിയതോതില്‍ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു.
വാഹനത്തിന് തീപിടിച്ചുവെന്നാണ് ആദ്യം പുറത്തുവന്ന വിവരങ്ങള്‍. പിന്നീടാണ് വെടിപ്പുരയ്ക്കാണ് തീപിടിച്ചതെന്ന് കാര്യം വ്യക്തമായത്. ഒരുമണിക്കൂറുകൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത് എന്ന് ഫയര്‍ ഫോഴ്‌സ് പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.