ബസ് ഉടമകള്‍ നാളെ മന്ത്രിയെ കാണും; സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2018 05:30 PM |
Last Updated: 17th February 2018 05:33 PM | A+A A- |

തിരുവനന്തപുരം: ബസ് സമരം നീളുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസ്സുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായാണ് ബസ്സുടമകള്‍ ചര്‍ച്ച നടത്തുക. നാളെ വൈകിട്ട് നാലു മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇത് ഔദ്യോഗിക ചര്‍ച്ചയല്ലെന്നും ബസ്സുടമകള്‍ക്ക് കാണാന്‍ സമയം അനുവദിച്ചതാണെന്നും മന്ത്രി അറിയിച്ചു.
ബസ്സുടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മിനിമം നിരക്ക് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇത് 10 രൂപയാക്കുക എന്നാണ് ഉടമകളുടെ പുതിയ ആവശ്യം. ഈ ആവശ്യം മുന്നോട്ടുവെച്ചാണ് രണ്ട് ദിവസമായി സ്വകാര്യ ബസ് സമരം നടക്കുന്നത്. മാത്രമല്ല വിദ്യാര്‍ഥികളുടെ സൗജന്യ നിരക്ക് 5രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസ് ഉടമകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.