കണ്ണൂര്‍: യൂത്തു കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കീഴടങ്ങി. ആകാശ്, റിജിന്‍ എന്നിവരാണ് ഇന്ന് രാവിലെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പം എത്തി കീഴടങ്ങിയത്. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇവര്‍ക്കൊപ്പം സിപിഎം പ്രാദേശിക നേതാക്കള്‍ എത്തിയതോടെ കൊലയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സിപിഎം നേതാക്കളുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.
ആകാശിന് വേണ്ടി പൊലീസ് ശക്തമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസിനെ വെട്ടിച്ച് ആകാശ് കടന്നുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കീഴടങ്ങിയത്.
തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ് വര്‍ഷങ്ങളായി ഒളിവിലാണ്. ഇയാള്‍ തിരുവനന്തപുരത്ത് പാര്‍ട്ടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ജിതിന്‍ രാജിനും ആ കേസുമായി ബന്ധമുണ്ടെന്നാണ് സൂചന. ആകാശിന്റെ അച്ഛനും അമ്മയും സജീവ സിപിഎം പ്രവര്‍ത്തകരാണ്. മറ്റുപ്രതികള്‍ക്കായി പൊലീസ് ശക്തമായ തിരച്ചിലിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ