ഷുഹൈബ് വധം: രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍; പിടിയിലായത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതികളെന്ന് സൂചന

യൂത്തു കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന.
ഷുഹൈബ് വധം: രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍; പിടിയിലായത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതികളെന്ന് സൂചന

കണ്ണൂര്‍: യൂത്തു കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത് എന്നാണ് ലഭിക്കുന്ന വിവരം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊന്ന കേസിലെ പ്രതികളാണ് ഇവരെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 

കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കസ്റ്റഡിയിലെടുത്തുവരുടെ എണ്ണം എട്ടായി. ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് അറിയാന്‍ സാധിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com